---
title: "പഠനോത്സവം സംഘടിപ്പിച്ചു"
english_title: "A study festival was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191686/a-study-festival-was-organized"
published_at: "2024-03-14T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f30ad770fd7_padanam.png"
keywords: []
---

# പഠനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **നൊച്ചാട്: **ഈ അക്കാദമിക വര്‍ഷം കുട്ടികള്‍ ആര്‍ജിച്ച പഠനനേട്ടങ്ങള്‍ ,വിദ്യാലയ മികവുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ Nochad A M L P സ്‌കൂളില്‍ പഠനോത്സവം നടത്തി.

## Article Content

**നൊച്ചാട്: **ഈ അക്കാദമിക വര്‍ഷം കുട്ടികള്‍ ആര്‍ജിച്ച പഠനനേട്ടങ്ങള്‍ ,വിദ്യാലയ മികവുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ Nochad A M L P സ്‌കൂളില്‍ പഠനോത്സവം നടത്തി.

പരിപാടിയുടെ കാര്യപരിപാടികള്‍ നിയന്ത്രിച്ചത് സ്‌കൂളിലെ കുട്ടികള്‍ തന്നെയായിരുന്നു. നെദാഖദീജയുടെ അധ്യക്ഷതയില്‍ സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് നദ്‌റാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അംന ഫാത്തിമ ,അനുഗ്രഹ് , എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഹംദാന്‍ സ്വാഗതവും ഫത്തഹിയ്യ നന്ദിയും പറഞ്ഞു. സ്‌കൂള്‍ H.M എ കെ അസ്മ , പി ടി എ പ്രസിഡന്റ് ടി ടി അബ്ദുള്‍ സലാം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് ടി.കെ അസൈയിനാര്‍ ,എം പി ടി എ ചെയര്‍ പേഴ്‌സണ്‍ ഹൈറുന്നിസ എന്നിവര്‍ സന്നിഹിതരായി. പoനോപകരണങ്ങളുടെയും, പoന ഉല്‍പനങ്ങളുടെയും പ്രദര്‍ശനവുംസംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191686/a-study-festival-was-organized)