---
title: "വാളൂരിലെ യുവതിയുടെ ദുരൂഹ മരണം സമഗ്ര അന്വേഷണം വേണം; ബിജെപി "
english_title: "The mysterious death of a young woman in Valur needs a thorough investigation; The BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191687/the-mysterious-death-of-a-young-woman-in-valur-needs-a-thorough-investigation-the-bjp"
published_at: "2024-03-14T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f30c6ebd6ef_1_anu3.JPG"
keywords: []
---

# വാളൂരിലെ യുവതിയുടെ ദുരൂഹ മരണം സമഗ്ര അന്വേഷണം വേണം; ബിജെപി 

> **Lead Summary:** **പേരാമ്പ്ര : **വാളൂര്‍ കുറുങ്കുടി മിത്തല്‍ അനുവിനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാനകമ്മിറ്റി അംഗം രാമദാസ് മണലേരി ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര : **വാളൂര്‍ കുറുങ്കുടി മിത്തല്‍ അനുവിനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാനകമ്മിറ്റി അംഗം രാമദാസ് മണലേരി ആവശ്യപ്പെട്ടു.

മൃതദേഹം കണ്ട തോട്ടില്‍ ഒരാള്‍ മുങ്ങിമരിക്കാനുള്ള വെള്ളമില്ല. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ധരിച്ച ആഭരണങ്ങള്‍ ശരീരത്തിലില്ലെന്ന ബന്ധുക്കളുടെ പരാതി ഗൗരവതരമാണ്. അനു ആത്മഹത്യ ചെയ്യാന്‍ ഒരു വിധ സാധ്യതയുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണം നടത്തി ദുരൂഹതനീക്കാന്‍ അധിക്യതര്‍ തയ്യാറാകണമെന്ന് രാമദാസ് ആവശ്യപ്പെട്ടു. മരണപ്പെട്ട അനുവിന്റെ വിട് സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ജില്ല കമ്മിറ്റി അംഗം കെ.കെ രജിഷ്, മണ്ഡലം പ്രസിഡണ്ട് നാഗത്ത് നാരായണന്‍, ജനറല്‍ സെക്രട്ടറി മോഹനന്‍ ചാലിക്കാര, അനീഷ് നടുക്കണ്ടി, കുഞ്ഞികൃഷ്ണന്‍ കോമത്ത്, രാജേന്ദ്രന്‍ മേയന എന്നിവര്‍ അദ്ദ്‌ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191687/the-mysterious-death-of-a-young-woman-in-valur-needs-a-thorough-investigation-the-bjp)