---
title: "പേരാമ്പ്ര പട്ടണത്തെ ഇളക്കിമറിച്ച് ഷാഫി പറമ്പിലിന്റെ റോഡ് ഷോ "
english_title: "Shafi Parambil's road show rocked the town of Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191732/shafi-parambils-road-show-rocked-the-town-of-perambra"
published_at: "2024-03-14T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f33a4fa964f_1_shafi.JPG"
keywords: []
---

# പേരാമ്പ്ര പട്ടണത്തെ ഇളക്കിമറിച്ച് ഷാഫി പറമ്പിലിന്റെ റോഡ് ഷോ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര പട്ടണത്തെ ഇളക്കിമറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോ ജനശ്രദ്ധേയാകര്‍ഷിച്ചു. വാല്യക്കോട് നിന്ന് യുവജന വിദ്യാര്‍ഥി സംഘടനകളുടെ ബൈക്ക് റാലിയുടെയും ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരുടെ ഓട്ടോ റാലിയുടെയും അകമ്പടിയോടെയാണ് പേരാമ്പ്ര ടൗണ്‍ ഹാളിലേക്ക് ഷാഫി പറമ്പിലിനെ ആനയിച്ചത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര പട്ടണത്തെ ഇളക്കിമറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോ ജനശ്രദ്ധേയാകര്‍ഷിച്ചു. വാല്യക്കോട് നിന്ന് യുവജന വിദ്യാര്‍ഥി സംഘടനകളുടെ ബൈക്ക് റാലിയുടെയും ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരുടെ ഓട്ടോ റാലിയുടെയും അകമ്പടിയോടെയാണ് പേരാമ്പ്ര ടൗണ്‍ ഹാളിലേക്ക് ഷാഫി പറമ്പിലിനെ ആനയിച്ചത്.

സ്ഥാനാര്‍ഥിയെ കാണാന്‍ വന്‍ ജനാവലിയാണ് ടിബി റോഡില്‍ തടിച്ചുകൂടിയത്. ടൗണ്‍ഹാളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ശേഷമായിരുന്നു ഔദ്യോഗിക റോഡ് ഷോ. നഗരത്തിലൂടെ തുറന്ന വാഹനത്തില്‍ നീങ്ങിയ ഷാഫിക്കൊപ്പം പ്രവര്‍ത്തകരും അണിനിരന്നു.

ചെമ്പ്ര റോഡ് ജംഗ്ഷനില്‍ സമാപിച്ച റോഡ് ഷോയ്ക്ക് സത്യന്‍ കടിയങ്ങാട്, പി.കെ രാഗേഷ്, വി.ടി സൂരജ്, എസ്. സുനന്ദ്, പി.സി മുഹമ്മദ് സിറാജ്, സായൂജ് അമ്പലക്കണ്ടി, ശിഹാബ് കന്നാട്ടി, ജസ്മിന മജീദ്, കെ.പി റസാഖ്, നിയാസ് കക്കാട്, ആര്‍.കെ മുഹമ്മദ്, എം.കെ ഫസലുറഹ്‌മാന്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191732/shafi-parambils-road-show-rocked-the-town-of-perambra)