---
title: "സാമൂഹ്യ ബോധമുള്ള തലമുറ വീടകങ്ങളില്‍ നിന്ന് ഉയര്‍ന്നു വരണം: മിസ്ഹബ് കീഴരിയൂര്‍ "
english_title: "The socially conscious generation should emerge from their homes: Mishab Keezhariyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19178/the-socially-conscious-generation-should-emerge-from-their-homes-mishab-keezhariyoor"
published_at: "2022-01-04T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d45c779aae3_WATER MARK.JPG"
keywords: []
---

# സാമൂഹ്യ ബോധമുള്ള തലമുറ വീടകങ്ങളില്‍ നിന്ന് ഉയര്‍ന്നു വരണം: മിസ്ഹബ് കീഴരിയൂര്‍ 

> **Lead Summary:** **മേപ്പയ്യൂര്‍: **സാമൂഹ്യ ബോധമുള്ള തലമുറ വീടകങ്ങളില്‍ നിന്ന് ഉയര്‍ന്നു വരട്ടെയെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ പ്രസ്താവിച്ചു.

## Article Content

**മേപ്പയ്യൂര്‍: **സാമൂഹ്യ ബോധമുള്ള തലമുറ വീടകങ്ങളില്‍ നിന്ന് ഉയര്‍ന്നു വരട്ടെയെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ പ്രസ്താവിച്ചു.

പുതു തലമുറയിലെ യുവത്തങ്ങള്‍ മദ്യ- ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായി പോരാടി സാമൂഹ്യ വിപത്തില്‍ നിന്നും നമ്മുടെ നാടിനെ രക്ഷിക്കുവാന്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

വിളയാട്ടൂരില്‍ മുസ്ലിം ലീഗ് സമ്മേളനം നാട്ടുപച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.അബ്ദുറഹിമാന്‍ അധ്യക്ഷനായി.

മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ട്രഷററായി തെരെഞ്ഞെടുക്കപ്പെട്ട സി.എച്ച് ഇബ്രാഹിം കുട്ടിയെ മിസ്ഹബ് കീഴരിയൂര്‍ ഉപഹാരം നല്‍കി ആദരിച്ചു. എംഎസ്എഫ് ഹരിത ദേശീയ സമിതി അംഗം അഡ്വ.ഫാത്തിമ തഹ്‌ലിയ മുഖ്യ പ്രഭാഷണം നടത്തി.

ടി.കെ.എ ലത്തീഫ്, എം.കെ അബ്ദുറഹിമാന്‍, മുജീബ് കോമത്ത്, സൗഫി താഴെക്കണ്ടി, ഷര്‍മിന കോമത്ത്, ഷാഹിദ് കമ്മന, കെ.പി അബ്ദുറഹിമാന്‍, ഇല്ലത്ത് അബ്ദുറഹിമാന്‍, കെ.പി അഹമ്മദ്, റസാഖ് പരപ്പില്‍, മുഹമ്മദ് കീഴ്പ്പയ്യൂര്‍, കെ.പി അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19178/the-socially-conscious-generation-should-emerge-from-their-homes-mishab-keezhariyoor)