---
title: "ഇടത് വലത് മുന്നണികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; പ്രഫുല്‍ കൃഷ്ണന്‍"
english_title: "Left and right fronts mislead the people; Praful Krishnan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191809/left-and-right-fronts-mislead-the-people-praful-krishnan"
published_at: "2024-03-15T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3e32452c74_1_pathra.jpg"
keywords: []
---

# ഇടത് വലത് മുന്നണികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; പ്രഫുല്‍ കൃഷ്ണന്‍

> **Lead Summary:** ** പേരാമ്പ്ര: **പൗരത്യ നിയമവിഷയത്തില്‍ സംസ്ഥാനത്തെ ഇടത് വലത് മുന്നണികള്‍ ജനങ്ങളെ തെദ്ധിദ്ധരിപ്പിച്ച് ഭയാശങ്ക സൃഷ്ടിക്കുകയാണെന്ന് എന്‍ഡിഎ വടകര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ പേരാമ്പ്രയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

## Article Content

** പേരാമ്പ്ര: **പൗരത്യ നിയമവിഷയത്തില്‍ സംസ്ഥാനത്തെ ഇടത് വലത് മുന്നണികള്‍ ജനങ്ങളെ തെദ്ധിദ്ധരിപ്പിച്ച് ഭയാശങ്ക സൃഷ്ടിക്കുകയാണെന്ന് എന്‍ഡിഎ വടകര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ പേരാമ്പ്രയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്യ നിയമം യാതൊരു പ്രയാസവും ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും വീണ്ടും വീണ്ടും അവരെ തെറ്റിദ്ധരിപ്പിക്കുന്നത് വോട്ടിനു വേണ്ടി മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

രാജ്യത്ത് പൗരത്വനിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് പ്രകാശ് കാരാട്ട് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിന് കത്തയച്ച കാര്യം ഇടത് പക്ഷം മറക്കരുതെന്നും ' സംസ്ഥാനത്ത് നിയമം നടപ്പിലാക്കില്ലെന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ പരിഹസിക്കുകയാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

മൂന്ന് പതിറ്റാണ്ട് മുമ്പ് തറക്കല്ലിട്ട പുഴിത്തോട് പിടിഞ്ഞാറത്തറ ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ വടകരയിലെ മുന്‍ എംപിമാര്‍ യാതാരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രഫുല്‍ കൃഷ്ണന്‍ കുറ്റപ്പെടുത്തി.

വടകരയിലും വയനാട്ടിലും ഉന്നത കോണ്‍ഗ്രസ്സ് നേതാക്കള്‍ എംപിമാരായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. മലയോര മേഖലയിലെ ജനങ്ങളെ വന്യജിവി ആക്രമത്തില്‍ നിന്നും രക്ഷിക്കാന്‍ ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് അദേഹം പറഞ്ഞു.

പെരുവണ്ണാമുഴിയില്‍ സിആര്‍പിഎഫ് കേന്ദ്രത്തിന് സ്ഥലമെടുപ്പ് നടത്തി എന്നല്ലാതെ കേന്ദ്രം പ്രാവര്‍ത്തികമായില്ലെന്നും അന്നത്തെ എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ ജനത്തെ കബളിപ്പിക്കുകയായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വാര്‍ത്ത സമ്മേളനത്തില്‍ പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് തറമല്‍ രാഗേഷ്, ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ: വി സത്യന്‍, കെ.കെ രജീഷ്, ജുബിന്‍ ബാലകൃഷ്ണര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191809/left-and-right-fronts-mislead-the-people-praful-krishnan)