---
title: "ഇ-പോസ് കിട്ടുന്നില്ല; റേഷന്‍ കടകള്‍ക്ക് മുമ്പില്‍ പൊതുജനം നെടുവീര്‍പ്പിടുന്നു"
english_title: "E-POS not available; Public sighs in front of ration shops at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191835/e-pos-not-available-public-sighs-in-front-of-ration-shops-at-perambra"
published_at: "2024-03-15T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3f280664fe_1_rasion.jpg"
keywords: []
---

# ഇ-പോസ് കിട്ടുന്നില്ല; റേഷന്‍ കടകള്‍ക്ക് മുമ്പില്‍ പൊതുജനം നെടുവീര്‍പ്പിടുന്നു

> **Lead Summary:** ** പേരാമ്പ്ര: **ഇ-പോസ് സംവിധാനം തകരാറില്‍ റേഷന്‍ കടകളില്‍ മസ്റ്ററിംഗ് നടത്താനും അവശ്യസാധനങ്ങള്‍ വാങ്ങാനുമെത്തിയവര്‍ വലഞ്ഞു. ഇന്ന് കാലത്ത് മുതലാണ് ഇ-പോസ് സംവിധാനം പ്രവര്‍ത്തനരഹിതമായത്.

## Article Content

** പേരാമ്പ്ര: **ഇ-പോസ് സംവിധാനം തകരാറില്‍ റേഷന്‍ കടകളില്‍ മസ്റ്ററിംഗ് നടത്താനും അവശ്യസാധനങ്ങള്‍ വാങ്ങാനുമെത്തിയവര്‍ വലഞ്ഞു. ഇന്ന് കാലത്ത് മുതലാണ് ഇ-പോസ് സംവിധാനം പ്രവര്‍ത്തനരഹിതമായത്.

ഇതോടെ റേഷന്‍ കടകളില്‍ മസ്റ്ററിംഗ് നടത്താനും സാധനങ്ങള്‍ വാങ്ങാനുമെത്തിയ പ്രായമായവരും കൈകുഞ്ഞുങ്ങളുമായി എത്തിയവര്‍ പോലും കാത്തിരിക്കുകയാണ്.

തൊഴിലുറപ്പ് ഉള്‍പ്പെടെ പല തൊഴിലിനും പോകേണ്ടവര്‍ പൊതുവിതരണ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് നടത്തിയും സാധനങ്ങള്‍ വാങ്ങിയും ജോലിക്ക് പോകാമെന്ന് കരുതി കാലത്ത് തന്നെ എത്തിയതായിരുന്നു.

താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഇ-പോസ് സംവിധാനം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് നിരവധി പേരാണ് വലഞ്ഞിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191835/e-pos-not-available-public-sighs-in-front-of-ration-shops-at-perambra)