---
title: "വാളൂരില്‍ തോട്ടില്‍ യുവതി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവ സ്ഥലം ഫൊറന്‍സിക് സര്‍ജന്‍ സന്ദര്‍ശിച്ചു "
english_title: "A forensic surgeon visited the scene where a woman was found dead in a stream in Valur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191899/a-forensic-surgeon-visited-the-scene-where-a-woman-was-found-dead-in-a-stream-in-valur"
published_at: "2024-03-15T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f41c2736834_1_anu.jpg"
keywords: []
---

# വാളൂരില്‍ തോട്ടില്‍ യുവതി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവ സ്ഥലം ഫൊറന്‍സിക് സര്‍ജന്‍ സന്ദര്‍ശിച്ചു 

> **Lead Summary:** **പേരാമ്പ്ര:** വാളൂരില്‍ കുറുങ്കുടി മീത്തല്‍ അനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവ സ്ഥലം ഫൊറന്‍സിക് സര്‍ജന്‍ സന്ദര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. സഞ്ജയാണ് വ്യാഴാഴ്ച രാവിലെ സ്ഥലത്ത് പരിശോധന നടത്തിയത്.

## Article Content

**പേരാമ്പ്ര:** വാളൂരില്‍ കുറുങ്കുടി മീത്തല്‍ അനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവ സ്ഥലം ഫൊറന്‍സിക് സര്‍ജന്‍ സന്ദര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. സഞ്ജയാണ് വ്യാഴാഴ്ച രാവിലെ സ്ഥലത്ത് പരിശോധന നടത്തിയത്.

അനുവിനെ ചൊവ്വാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയ വാളൂര്‍ നടുക്കണ്ടി പാറയിലെ എഫ്എച്ച്സി.ക്കു സമീപത്തെ അള്ളിയോറതാഴ തോടും പരിസരവുമാണ് ഡോക്ടര്‍ സന്ദര്‍ശിച്ചത്.

സ്ഥലത്തുനിന്നെടുത്ത ഫോട്ടോ ഉള്‍പ്പെടെ പരിശോധിച്ചു. റോഡിലെ പാലത്തിനു സമീപം തോട്ടിലാണ് അനുവിന്റെ മൊബൈല്‍ഫോണും പേഴ്സുമുണ്ടായിരുന്നത്. ഇവിടെനിന്ന് അല്പദൂരം മാറിയാണ് മൃതദേഹം തോട്ടില്‍ കണ്ടെത്തിയത്.

വെള്ളത്തില്‍ മുങ്ങിയുള്ള മരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ ലഭിച്ച സൂചന. ഇതെങ്ങനെ സംഭവിച്ചുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

തോട്ടില്‍ ഒരാള്‍ സാധാരണഗതിയില്‍ മുങ്ങിമരിക്കാനുള്ള വെള്ളം ഉണ്ടായിരുന്നില്ല. അനുവിന്റെ ശരീരത്തിലെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടെന്ന ബന്ധുക്കളുടെ പരാതിയും ദുരൂഹത വര്‍ധിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191899/a-forensic-surgeon-visited-the-scene-where-a-woman-was-found-dead-in-a-stream-in-valur)