---
title: "വാളൂര്‍ കോവിലകം പരദേവത ക്ഷേത്രം പുന: പ്രതിഷ്ഠ"
english_title: "Valur Kovilakam Paradevatha Temple Re: Pratishta"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191908/valur-kovilakam-paradevatha-temple-re-pratishta"
published_at: "2024-03-15T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f4263ba3c04_1_valoor.JPG"
keywords: []
---

# വാളൂര്‍ കോവിലകം പരദേവത ക്ഷേത്രം പുന: പ്രതിഷ്ഠ

> **Lead Summary:** **പേരാമ്പ്ര:** വാളൂര്‍ കോവിലകം പരദേവത ക്ഷേത്രം പുന: പ്രതിഷ്ഠ മഹോത്സവം മാര്‍ച്ച് 19,20,21,22 തിയ്യതികളില്‍ നടത്തുന്നു. മാര്‍ച്ച് 18 ന് കലവറ നിറയ്ക്കല്‍.

## Article Content

**പേരാമ്പ്ര:** വാളൂര്‍ കോവിലകം പരദേവത ക്ഷേത്രം പുന: പ്രതിഷ്ഠ മഹോത്സവം മാര്‍ച്ച് 19,20,21,22 തിയ്യതികളില്‍ നടത്തുന്നു. മാര്‍ച്ച് 18 ന് കലവറ നിറയ്ക്കല്‍.

മാര്‍ച്ച് 19 ന് വൈകുന്നേരം ആചാരവരണം, പ്രാദശുദ്ധി, അസ്ത്ര കലശപൂജ, രാക്ഷോഘ്‌ന ഹോമം, വാസ്തു ഹോമം, വാസ്തു കലശപൂജ, വാസ്തു ബലി, വാസ്തു കലശാഭിഷേകം, വാസ്തു പുണ്യാഹം, അത്താഴപൂജ എന്നിവ നടക്കും.

മാര്‍ച്ച് 20 ന് രാവിലെ ഗണപതി ഹോമം, ഉഷ പൂജം ബിംബ പൂജ, കലശ പൂജ, കലശാഭിഷേകം, ഉച്ച പൂജ, ഉച്ചക്ക് 12 മുതല്‍ 2.30 വരെ പ്രസാദ ഊട്ട്, വൈകുന്നേരം പ്രസാദ ശുദ്ധി, ഭഗവതി, തലച്ചില്ലോന്‍ , അയ്യപ്പന്‍ എന്നീ ഉപദേവതകള്‍ക്ക് അത്താഴപൂജ.

മാര്‍ച്ച് 21 ന് രാവിലെ ഗണപതി ഹോമം, അനുജ്ഞാകലശ പൂജ, അനുജ്ഞാകലശാഭിഷേകം, ഉച്ചപൂജ, ഉച്ചക്ക് 12.30 മുതല്‍ 2.30 വരെ പ്രസാദ ഊട്ട്, വൈകുന്നേരം ദീപാരാധനക്ക് ശേഷം അനുജ്ഞാപ്രാര്‍ത്ഥന, അത്താഴപൂജ എന്നിവയും നടക്കും.

മാര്‍ച്ച് 22 ന് രാവിലെ ഗണപതി ഹോമം, രാവിലെ 9.40 നും 11.40നും മദ്ധ്യേ ദേവപ്രതിഷ്ഠ, ഉച്ചപൂജ, നിത്യനിദാധം നിശ്ചയിക്കല്‍, ഉച്ചക്ക് 12.30 മുതല്‍ 2.30 വരെ പ്രസാദ ഊട്ട് നാലാം ദിവസമായ അന്ന് സമാപനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191908/valur-kovilakam-paradevatha-temple-re-pratishta)