---
title: "യുവതിയുടെ മരണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ടി.പി രാമകൃഷ്ണന്‍ എംഎല്‍എ "
english_title: "The death of the young woman; TP Ramakrishnan MLA submitted a petition to the Chief Minister"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191935/the-death-of-the-young-woman-tp-ramakrishnan-mla-submitted-a-petition-to-the-chief-minister"
published_at: "2024-03-15T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f44855c8181_1_atp.jpg"
keywords: []
---

# യുവതിയുടെ മരണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ടി.പി രാമകൃഷ്ണന്‍ എംഎല്‍എ 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് വാളൂര്‍ തോട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

## Article Content

**പേരാമ്പ്ര: **നൊച്ചാട് വാളൂര്‍ തോട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

നൊച്ചാട് വാളൂരില്‍ കുറുങ്കൊടി മീത്തല്‍ അനു എന്ന അംബിക 26 - നെ 12.03.24 ന് കാണാതാവുകയും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ അള്ളിയോറ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമുണ്ടായി. ടി.പി. രാമകൃഷ്ങ്ങള്‍ എംഎല്‍എ ഇന്നലെ മരണപ്പെട്ട യുവതിയുടെ വീട് സന്ദര്‍ശിച്ചു.

ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് യുവതിയുടെ മരണത്തില്‍ അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും നിവേദനം നല്‍കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191935/the-death-of-the-young-woman-tp-ramakrishnan-mla-submitted-a-petition-to-the-chief-minister)