---
title: "പൂതേരിപാറ സഫ്ദര്‍ ഹാശ്മി അനുസ്മരണവും വായനശാല വാര്‍ഷികവും നടന്നു"
english_title: "Putheripara Safdar Hashmi Remembrance and Library Anniversary was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19195/putheripara-safdar-hashmi-remembrance-and-library-anniversary-was-held"
published_at: "2022-01-04T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d473d5cf4a0_WATER MARK.JPG"
keywords: []
---

# പൂതേരിപാറ സഫ്ദര്‍ ഹാശ്മി അനുസ്മരണവും വായനശാല വാര്‍ഷികവും നടന്നു

> **Lead Summary:** ** മേപ്പയ്യൂര്‍: **പൂതേരിപാറ സഫ്ദര്‍ ഹാശ്മി വായനശാലയില്‍ സഫ്ദര്‍ ഹാശ്മി അനുസ്മരണവും വായനശാല വാര്‍ഷികവും അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രജനി ഉദ്ഘാടനം ചെയ്തു.

## Article Content

** മേപ്പയ്യൂര്‍: **പൂതേരിപാറ സഫ്ദര്‍ ഹാശ്മി വായനശാലയില്‍ സഫ്ദര്‍ ഹാശ്മി അനുസ്മരണവും വായനശാല വാര്‍ഷികവും അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രജനി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് അഡീഷണല്‍ ഡിഎംഒ ഡോ.പിയുഷ് എം നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. എ.സി ബാലകൃഷ്ണന്‍, വി.എം ഉണ്ണി എന്നിവര്‍ സംസാരിച്ചു.

ദേശീയ ടെന്നീസ് വോളിയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ആര്‍ദ്ര സജീവന്‍, വായന മത്സരത്തില്‍ വിജയികളായ ആവണി മിത്ര, മിത്രാ ദിനേശ് എന്നിവര്‍ക്ക് ഉപഹാരം നല്‍കി.

എം.എം ചന്ദ്രന്‍ അധ്യക്ഷയായി. ഗോപാലന്‍ മലയില്‍ സ്വാഗതവും കെ രമേശന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ശ്രീജിത്ത് വിയ്യൂര്‍ മാജിക് ഷോ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19195/putheripara-safdar-hashmi-remembrance-and-library-anniversary-was-held)