---
title: "ഷാഫി പറമ്പില്‍ പര്യടനം നടത്തി"
english_title: "Shafi gave a tour of the farm"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191968/shafi-gave-a-tour-of-the-farm"
published_at: "2024-03-15T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f468917d2bb_paryadanam.png"
keywords: []
---

# ഷാഫി പറമ്പില്‍ പര്യടനം നടത്തി

> **Lead Summary:** **പേരാമ്പ്ര: **യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന കീഴരിയൂര്‍ ബോംബ് സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടായിരുന്നു പര്യടനം ആരംഭിച്ചത്.

## Article Content

**പേരാമ്പ്ര: **യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന കീഴരിയൂര്‍ ബോംബ് സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടായിരുന്നു പര്യടനം ആരംഭിച്ചത്.

തുടര്‍ന്ന് പ്രദേശത്തെ പ്രമുഖ വ്യക്തികളെ നേരില്‍കണ്ട് അനുഗ്രഹ- ആശിര്‍വാദങ്ങള്‍ ഏറ്റുവാങ്ങി. നിറഞ്ഞ മനസ്സോടെയാണ് എല്ലാവരും സ്ഥാനാര്‍ഥിയെ വരവേറ്റത്. വിവിധ സ്ഥാപനങ്ങളും സന്ദര്‍ശിച്ച് പിന്തുണ ഉറപ്പുവരുത്തി. എ വി അബ്ദുറഹ്‌മാന്‍ ഹാജി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സന്ദര്‍ശനം നടത്തി. വിദ്യാര്‍ത്ഥികളുടെ വലിയ പിന്തുണയാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവരില്‍ ഒരാളായി മാറുകയായിരുന്നു ഷാഫി പറമ്പില്‍. വിശേഷങ്ങള്‍ ചോദിച്ചും പങ്കുവെച്ചും സ്ഥാനാര്‍ത്ഥി ക്യാമ്പസില്‍ ഏറെ നേരം ചെലവഴിച്ചു. ഐഎഎസ് പ്രിലിംസും മൈന്‍സും കടന്ന് അവസാനഘട്ട കൂടിക്കാഴ്ച കാത്തിരിക്കുന്ന ചെയ്തിരിക്കുന്ന കീഴഴിയൂരിലെ ശാരികയുടെ വീട്ടിലെത്തി കുട്ടിയെ അഭിനന്ദിച്ചു.

കുട്ടിയുമായി അല്പനേരം ചെലവഴിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥി അവിടെ നിന്നും മടങ്ങിയത്. ചെറുവണ്ണൂര്‍ കണ്ടിയില്‍താഴെ മക്കാമില്‍ സ്ഥാനാര്‍ത്ഥി സന്ദര്‍ശനം നടത്തി. പള്ളിയില്‍ എത്തിയ വിശ്വാസികള്‍ ഷാഫിക്ക് പിന്തുണ വാഗ്ദാനം ചെയ്തു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കെപിസിസി സെക്രട്ടറിമാരായ അഡ്വ.ഐ മൂസ, സത്യന്‍ കടിയങ്ങാട്, നിയോജകമണ്ഡലം യു.ഡി.എഫ് ജനറല്‍ കണ്‍വീനര്‍ ഇ.അശോകന്‍, കെ.പി രാമചന്ദ്രന്‍, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ടി.കെ.എ ലത്തീഫ്, മിസ്ഹബ് കീഴരിയൂര്‍, കല്ലൂര്‍ മുഹമ്മദലി, കെ.പി വേണുഗോപാല്‍, വി.പി ദുല്‍ഖിഫില്‍, പി.കെ രാഗേഷ്, വി.ടി സൂരജ്, രാജേഷ് കീഴരിയൂര്‍, എടത്തില്‍ ശിവന്‍, പി.കെ അനീഷ്, എം.കെ അബ്ദുറഹിമാന്‍, പി.എം പ്രകാശന്‍, എം.കെ സുരേന്ദ്രന്‍, ആര്‍.പി ശോഭിഷ് എന്നിവര്‍ പേരാമ്പ്ര മണ്ഡലത്തിലെ പര്യടനത്തില്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു. വലിയതോതിലുള്ള സ്വീകാര്യതയാണ് നിയോജകമണ്ഡലത്തില്‍ ഉടനീളം ഷാഫിക്ക് ലഭിച്ചത്. സ്ത്രീകളും കുട്ടികളും യുവാക്കളും അടക്കം വലിയൊരു ജനത തന്നെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായിരംഗത്തെത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191968/shafi-gave-a-tour-of-the-farm)