---
title: "കെഎസ് ടിഎ ചങ്ങരോത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍  അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി"
english_title: "The teachers were felicitated under the auspices of KSTA Changaroth Branch"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191971/the-teachers-were-felicitated-under-the-auspices-of-ksta-changaroth-branch"
published_at: "2024-03-15T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f46cfd467af_Yathrayapp.jpg"
keywords: []
---

# കെഎസ് ടിഎ ചങ്ങരോത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍  അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

> **Lead Summary:** **ചങ്ങരോത്ത് **: കെഎസ്ടിഎ ചങ്ങരോത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും എന്‍ എസ് എസ് സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണവും നല്‍കി.

## Article Content

**ചങ്ങരോത്ത് **: കെഎസ്ടിഎ ചങ്ങരോത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും എന്‍ എസ് എസ് സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണവും നല്‍കി.

പരിപാടി കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.പി രാജീവന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ വി മുനീര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം സി. സതീശന്‍, ജില്ലാ വൈസ് പ്രസിഡന്റ്  കെ.കെ ബാബു, ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ പി ബിജു, ജില്ലാ കമ്മിറ്റി അംഗം ഇ.ബിന്ദു, സബ്ജില്ല സെക്രട്ടറി ലജിത്ത് കേളോത്ത്, പ്രസിഡന്റ് വി അനില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

വിരമിക്കുന്ന അധ്യാപകരായ വി.ടി. രതി, കെ.പി. ശശിധരന്‍, കെ ദാമോദരന്‍, കെ ചന്ദ്രന്‍, കെ പി രവീന്ദ്രന്‍, എ കെ മിനി, എം എം പുഷ്പലത എന്‍എസ്എസ് സംസ്ഥാന അവാര്‍ഡ് ജേതാക്കളായ സി.കെ ജയരാജന്‍, ആര്‍ സീന എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

  ബ്രാഞ്ച് സെക്രട്ടറി ഇ ബിജു സ്വാഗതവും ട്രഷറര്‍ വി എം ബാബു നന്ദിയുംപറഞ്ഞു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191971/the-teachers-were-felicitated-under-the-auspices-of-ksta-changaroth-branch)