---
title: "പ്രതിഷേധ യോഗം നടത്തി"
english_title: "A protest meeting was held..."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191979/a-protest-meeting-was-held"
published_at: "2024-03-15T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f473b00c68c_pension.jpg"
keywords: []
---

# പ്രതിഷേധ യോഗം നടത്തി

> **Lead Summary:** **പേരാമ്പ്ര:** ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കാത്ത സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് കൊണ്ട് കേരളാസ്റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്രനിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പേരാമ്പ്ര സബ്ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധ യോഗം നടത്തി.

## Article Content

**പേരാമ്പ്ര:** ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കാത്ത സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് കൊണ്ട് കേരളാസ്റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്രനിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പേരാമ്പ്ര സബ്ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധ യോഗം നടത്തി.

നിയോജക മണ്ഡലം സെക്രട്ടറി വി കണാരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ഇ കെ ബാലന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു.

ജില്ലാ പ്രസിഡന്റ് കെ. സി. ഗോപാലന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്ത പരിപാടിയില്‍ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു... ജില്ലാ സെക്രട്ടറി ഒ എം രാജന്‍ മാസ്റ്റര്‍, ആലീസ് മാത്യൂ ടീച്ചര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് ബാബു തത്തക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു KSSPA പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് നന്ദി പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191979/a-protest-meeting-was-held)