---
title: "മലയോര മേഖലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം"
english_title: "Presence of tiger again in hilly area"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192017/presence-of-tiger-again-in-hilly-area"
published_at: "2024-03-16T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f4f8c8a89db_ATTACH_NEWS.jpg"
keywords: []
---

# മലയോര മേഖലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം

> **Lead Summary:** ചെമ്പനോട : മലയോര മേഖലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. മുളളന്‍കുന്ന് മുണ്ടവയല്‍ ജിമ്മി തടത്തിലിന്റെ വീടിന്റെ മുറ്റത്താണ് രാത്രി പുലിയെ കണ്ടത്. വീടിന് മുറ്റത്തെ നാരകത്തിന്റെ ചുവട്ടില്‍ ഒരു വലിയ പട്ടിയുടെ വലുപ്പത്തിലുള്ള പുലിയെ വ്യക്തമായി കണ്ടതായി വീട്ടുകാര്‍ പറഞ്ഞു.

## Article Content

ചെമ്പനോട : മലയോര മേഖലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. മുളളന്‍കുന്ന് മുണ്ടവയല്‍ ജിമ്മി തടത്തിലിന്റെ വീടിന്റെ മുറ്റത്താണ് രാത്രി പുലിയെ കണ്ടത്. വീടിന് മുറ്റത്തെ നാരകത്തിന്റെ ചുവട്ടില്‍ ഒരു വലിയ പട്ടിയുടെ വലുപ്പത്തിലുള്ള പുലിയെ വ്യക്തമായി കണ്ടതായി വീട്ടുകാര്‍ പറഞ്ഞു.

രാത്രി 10 മണിയോടെയാണ് ഇവര്‍ പുലിയെ കണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ പൂഴിത്തോട് ഭാഗങ്ങളില്‍ കണ്ട പുലിയെക്കാള്‍ വലുപ്പമുള്ളതാണ് ഇത് എന്ന് കരുതുന്നു. പൊലീസും വനപലകരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് പുലി തന്നെയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ പൂഴിത്തോട്, പശുക്കടവ് ഭാഗങ്ങളില്‍ പുലി വളര്‍ത്ത് നായ്ക്കളെ അക്രമിച്ചിരുന്നു. വനപാലകര്‍ ക്യാമറകള്‍ സ്ഥാപിചെങ്കിലും പുലിയെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ രാത്രി തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്തിയിട്ടില്ല

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192017/presence-of-tiger-again-in-hilly-area)