---
title: "കുടുംബശ്രീ സീരിയസുകള്‍ക്ക് മൈക്രോഡിറ്റ് വായ്പ വിതരണം "
english_title: "Disbursement of microcredit loans to Kudumbashree Series at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192066/disbursement-of-microcredit-loans-to-kudumbashree-series-at-koothali"
published_at: "2024-03-16T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f531d4dfcf8_1_pin2.JPG"
keywords: []
---

# കുടുംബശ്രീ സീരിയസുകള്‍ക്ക് മൈക്രോഡിറ്റ് വായ്പ വിതരണം 

> **Lead Summary:** **കൂത്താളി: **കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സീരിയസുകള്‍ക്ക് മൈക്രോഡിറ്റ് വായ്പ വിതരണം ചെയ്തു.

## Article Content

**കൂത്താളി: **കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സീരിയസുകള്‍ക്ക് മൈക്രോഡിറ്റ് വായ്പ വിതരണം ചെയ്തു.

സ്ത്രീ സ്വാശ്രയത്വം, സംരംഭകത്വം, ശാക്തീകരണം എന്ന ലക്ഷ്യവുമായി മൈക്രോണിക് വാപ്പാ പദ്ധതി പേരാമ്പ്ര ഉപജില്ല ഓഫീസിന് കീഴില്‍ അഞ്ചു സിഡിഎസുകള്‍ക്കായി 15 കോടിയോളം രൂപയുടെ വായ്പകള്‍ അനുവദിച്ചു.

കൂത്താളി സിഡിഎഫിന് കീഴിലുള്ള 67 ആള്‍ക്കൂട്ടങ്ങള്‍ക്ക് വേണ്ടി അനുവദിച്ച മൂന്നു കോടി രൂപയുടെ വിതരണ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങില്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വേണ്ടിയുള്ള വായ്പ വിതരണം പേരാമ്പ്ര ഉപജില്ലാ മാനേജര്‍ രവീന്ദ്രന്‍ കേളോത്ത് നിര്‍വ്വഹിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എം അനൂപ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി രാജശ്രീ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം സനാതനന്‍, കുത്താളി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബി.ആര്‍ സാവിത്രി, പൂളക്കണ്ടി കുഞ്ഞഹമ്മദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എം ഗോവിന്ദന്‍, എ ബാലചന്ദ്രന്‍, ഷിജു പുല്യോട്ട്, പി.എം രാഘവന്‍, വിഇഒ ഒ.കെ സവിത തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ടി.പി സരള സ്വാഗതം പറഞ്ഞ ചടങ്ങിന് ഇ.വി ബീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192066/disbursement-of-microcredit-loans-to-kudumbashree-series-at-koothali)