---
title: "കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ പാരിതോഷികം പ്രഖ്യാപിച്ച് യൂത്ത്‌കോണ്‍ഗ്രസ് "
english_title: "Youth Congress announces reward for shooting wild buffalo"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192075/youth-congress-announces-reward-for-shooting-wild-buffalo"
published_at: "2024-03-16T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f53c1aeed48_1_apari.JPG"
keywords: []
---

# കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ പാരിതോഷികം പ്രഖ്യാപിച്ച് യൂത്ത്‌കോണ്‍ഗ്രസ് 

> **Lead Summary:** **കൂരാച്ചുണ്ട് : **കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് ഇറക്കിയിട്ടും വെടിവെച്ച് കൊല്ലാന്‍ സാധിക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

## Article Content

**കൂരാച്ചുണ്ട് : **കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് ഇറക്കിയിട്ടും വെടിവെച്ച് കൊല്ലാന്‍ സാധിക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

നിലവിലെ ഉത്തരവ് പ്രകാരം വെടിവെച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വെട്ടിലാകുമെന്ന ആശങ്കയുയരുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വെടിവെക്കുന്ന ജീവനക്കാരന് 10000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

കൂരാച്ചുണ്ട് ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ജോസ്ബിന്‍ കുര്യാക്കോസ് ആണ് പാരിതോഷികം പ്രഖ്യാപിച്ചത്. പ്രദേശത്ത് നോട്ടിസും ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.

ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി കുര്യന്‍ ചെമ്പനാനി, ജോസ് വെളിയത്ത്, അമല്‍ പാണ്ടംമനയില്‍, ടില്‍സ് പടലോടി, സുബിന്‍ കൊച്ചുവീട്ടില്‍, സരീഷ് ഹരിദാസ്, അനീഷ് മറ്റത്തില്‍,അജ്മല്‍ ചാലിടം, വിഷ്ണു തണ്ടോറ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192075/youth-congress-announces-reward-for-shooting-wild-buffalo)