---
title: "ആവടുക്ക എല്‍പി സ്‌കൂള്‍ സംയുക്ത ഡയറി പ്രകാശനവും പഠനോത്സവവും സംഘടിപ്പിച്ചു "
english_title: "Avadukka LP School organized a joint diary release and learning festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192082/avadukka-lp-school-organized-a-joint-diary-release-and-learning-festival"
published_at: "2024-03-16T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f54642aee31_1_padanam.JPG"
keywords: []
---

# ആവടുക്ക എല്‍പി സ്‌കൂള്‍ സംയുക്ത ഡയറി പ്രകാശനവും പഠനോത്സവവും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ആവടുക്ക എല്‍പി സ്‌കൂള്‍ സംയുക്ത ഡയറി പ്രകാശനവും പഠനോത്സവവും സംഘടിപ്പിച്ചു. 1,2 ക്ലാസുകളിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകള്‍ കുഞ്ഞെഴുത്ത്, തേന്‍ മിഠായി എന്നീ പേരുകളില്‍ പുസ്തകമായി പുറത്തിറക്കി.

## Article Content

**പേരാമ്പ്ര: **ആവടുക്ക എല്‍പി സ്‌കൂള്‍ സംയുക്ത ഡയറി പ്രകാശനവും പഠനോത്സവവും സംഘടിപ്പിച്ചു. 1,2 ക്ലാസുകളിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകള്‍ കുഞ്ഞെഴുത്ത്, തേന്‍ മിഠായി എന്നീ പേരുകളില്‍ പുസ്തകമായി പുറത്തിറക്കി.

സമഗ്ര ശിക്ഷ കേരളം സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ഡയറിക്കുറിപ്പുകള്‍ പുസ്തമാക്കി പുറത്തിറക്കിയത്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ജി രാമനാരായണന്‍ പ്രധാനധ്യാപിക പി. രാധയില്‍ നിന്നും കോപ്പികള്‍ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.

പുസ്തകത്തിന്റെ ഓരോ കോപ്പി പ്രദേശത്തെ പ്രമുഖ ലൈബ്രറിയായ 'നവീന ഗ്രന്ഥശാല പട്ടാണിപ്പാറ'യുടെ ഗ്രന്ഥശേഖരണത്തിലേക്ക് സമര്‍പ്പിക്കുകയും ചെയ്തു.

2023-24 അധ്യയന വര്‍ഷത്തെ കുട്ടികളുടെ പഠന മികവുകള്‍ പൊതുജനസമക്ഷം അവതരിപ്പിച്ചു കൊണ്ട് സ്‌കൂള്‍ പഠനോത്സവവും അരങ്ങേറി. പിടിഎ പ്രസിഡന്റ് ആര്യ നിഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി സുധീര്‍ അധ്യക്ഷത വഹിച്ചു.

കെ സാബിറ, പി റഷീദ, സി സ്മിത, വി രശ്മി, എം അസ്മ, വിന്‍സി രതീഷ്, കെ.പി ജലജ, അഞ്ജന ശ്രീജിത്ത്, വിശ്വന്‍ നരക്കോട്ട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192082/avadukka-lp-school-organized-a-joint-diary-release-and-learning-festival)