---
title: "എന്‍ഡിഎ വടകര പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം"
english_title: "Inauguration of NDA Vadakara Parliamentary Constituency Election Committee Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192090/inauguration-of-nda-vadakara-parliamentary-constituency-election-committee-office"
published_at: "2024-03-16T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f54b5296b2f_1_vadakara.JPG"
keywords: []
---

# എന്‍ഡിഎ വടകര പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

> **Lead Summary:** ** വടകര : **എന്‍ഡിഎ വടകര പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

** വടകര : **എന്‍ഡിഎ വടകര പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിത മാറ്റം സംസ്ഥനത്തെ മതതീവ്രവാദ ശക്തികളുടെ കണ്‍സോര്‍ഷ്യവുമായുള്ള ധാരണപ്രകാരമാണെന്ന് അദേഹം ആരോപിച്ചു.

ഇന്‍ഡ്യ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ വിജയിപ്പിക്കാന്‍ ഇരുമുന്നണികളുമായി തീവ്രവാദ ശക്തികള്‍ രാഷ്ട്രിയ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും കെ മുരളീധരനെ തൃശ്ശൂരിലേക്ക് മാറ്റിയതിന് പിന്നില്‍ തീവ്രവാദ ശക്തികളാണ്. ജമാഅത്ത ഇസ്ലാമിയും പോപുലര്‍ ഫ്രണ്ട്മാണ് നിക്കത്തിന് പിന്നില്‍ '''കോഴിക്കോട്ടെ ഇടത് സ്ഥാനാര്‍ത്ഥിയും ഈ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാണെന്ന് കൃഷ്ണദാസ് ആരോപിച്ചു.

പുല്‍വാമ അക്രമത്തില്‍ പാക്കിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിച്ച പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ നിലപാട് അപലിയമാണ്. പുല്‍വാമ അക്രമത്തില്‍ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നിലപാടെന്ത് എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട് - സംസ്ഥാനത്ത് ദേശസ്‌നേഹികളും ദേശവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്, മത ദ്രൂവികരണം നടത്തി തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ഇടത് വലത് മുന്നണികളുടെ നിക്കം ദൂരവ്യാപക പ്രത്യാഘാതം സൃഷടിക്കുമെന്ന് കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

സിഎഎ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മത തീവ്രവാദികളെ പ്രീതിപ്പെടുത്താനാണെന്ന് കൃഷ്ണദാസ് കുറ്റപ്പെടുത്തി. ചടങ്ങില്‍ കെ.പി ശ്രീശന്‍ അധ്യക്ഷത വഹിച്ചു.

സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണന്‍, എന്‍ ഹരിദാസ്, എം മോഹനന്‍, ഇ. മനിഷ്, സത്യപ്രകാശ്, സന്തോഷ് കാളിയത്ത്, രാമദാസ് മണലേരി ടി.കെ പ്രഭാകരന്‍, എം.പി രാജന്‍, കെ.സി രാഘവന്‍, പി.എന്‍ കുമാരന്‍, ജയേഷ്, പി.എം സുമേഷ്, പി.പി മുരളി, വി. വിജയബാബു, വിജയലക്മി, പി.പി വ്യാസന്‍, വി.കെ ജയന്‍, സി.പി സംഗീത, സ്മിത മോഹന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192090/inauguration-of-nda-vadakara-parliamentary-constituency-election-committee-office)