---
title: "വാളൂർ യുവതിയുടെ മരണം; പ്രതിക്കായ് വലവിരിച്ച് പൊലീസ് "
english_title: "Death of Valur woman; The police are retaliating"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192157/death-of-valur-woman-the-police-are-retaliating"
published_at: "2024-03-16T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f57c0b1ecd4_1_aaa.jpg"
keywords: []
---

# വാളൂർ യുവതിയുടെ മരണം; പ്രതിക്കായ് വലവിരിച്ച് പൊലീസ് 

> **Lead Summary:** **പേരാമ്പ്ര :** നൊച്ചാട് തോട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കായ് വലവിരിച്ച് പൊലീസ്. മരണം കൊലപാതകമാണെന്നാണന്ന നിഗമനത്തിൽ പ്രതിക്കായ് പൊലീസ് വല വിരിച്ചു കഴിഞ്ഞു. പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.

## Article Content

**പേരാമ്പ്ര :** നൊച്ചാട് തോട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കായ് വലവിരിച്ച് പൊലീസ്. മരണം കൊലപാതകമാണെന്നാണന്ന നിഗമനത്തിൽ പ്രതിക്കായ് പൊലീസ് വല വിരിച്ചു കഴിഞ്ഞു. പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.

പ്രതി പൊലീസ് നിരീക്ഷണത്തിലുള്ള പ്രതിയെ വലയിലാക്കാനുള്ള ശ്രമത്തിലാണ് പേരാമ്പ്ര പൊലീസ്. മരണം മുങ്ങിമരണമാണെന്നും ശ്വാസകോശത്തില്‍ ചെളിവെള്ളം കയറിയതായുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും മുക്കികൊന്നതാനുള്ള സാധ്യതയും കാണുന്നു.

ബലപ്രയോഗം നടന്നതായും കഴുത്തിലും കൈകളിലും ബലമായി പിടിച്ചതിന്റെ പാടുകളും ഉണ്ട്. വയറ്റില്‍ ചവിട്ടിയ പാടുള്ളത് വെള്ളത്തില്‍ മുക്കിയശേഷം ചവിട്ടിതാഴ്ത്തയതായി കരുതുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് പ്രതിയിലേക്ക് ചെന്നെത്തിയത്.

സംഭവ സമയം സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ ചുവന്ന ബൈക്കില്‍ സഞ്ചരിച്ച ആളെ കേന്ദ്രീകരിച്ചായിരുന്ന പൊലീസ് അന്വേഷണം ആരംഭിച്ചത്.

പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം.എ സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ചൊവ്വാഴ്ചയാണ് പേരാമ്പ്ര നെച്ചാട് അള്ളിയോറത്തോട്ടില്‍ 26 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192157/death-of-valur-woman-the-police-are-retaliating)