---
title: "വാളൂര്‍ യുവതിയുടെ മരണം; പ്രതി പിടിയിലായതായി സൂചന "
english_title: "Death of Valur woman; It is indicated that the accused has been arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192189/death-of-valur-woman-it-is-indicated-that-the-accused-has-been-arrested"
published_at: "2024-03-16T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f593d320233_1_ap2.JPG"
keywords: []
---

# വാളൂര്‍ യുവതിയുടെ മരണം; പ്രതി പിടിയിലായതായി സൂചന 

> **Lead Summary:** **പേരാമ്പ്ര: **വാളൂര്‍ യുവതിയുടെ മരണം പ്രതി പിടിയിലായതായി സൂചന. പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

**പേരാമ്പ്ര: **വാളൂര്‍ യുവതിയുടെ മരണം പ്രതി പിടിയിലായതായി സൂചന. പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആഭരണങ്ങളും മറ്റും മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ കൊലപാതകമാണെന്ന് സംശയിക്കുന്നു. സംഭവ സമയം സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ ചുവന്ന ബൈക്കില്‍ സഞ്ചരിച്ച ആളെ കേന്ദ്രീകരിച്ചാണിപ്പോള്‍ പൊലീസ് അന്വേഷണം.

പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം.എ സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ചൊവ്വാഴ്ചയാണ് പേരാമ്പ്ര നെച്ചാട് അള്ളിയോറത്തോട്ടില്‍ 26 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആഭരണങ്ങള്‍ നഷ്ടമായത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണിപ്പോള്‍ പൊലീസ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് പിടിയിലായത്. നേരത്തെ മോഷണക്കേസുകളില്‍ അടക്കം ഉള്‍പ്പെട്ട ആളാണ് ഇതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192189/death-of-valur-woman-it-is-indicated-that-the-accused-has-been-arrested)