---
title: "കായണ്ണയില്‍ ചതുപ്പില്‍ താണ് പോയ പശുവിന് രക്ഷകരായ് ഫയര്‍ഫോഴ്‌സ്"
english_title: "Firefighters rescue a cow that fell into a swamp in Kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19228/firefighters-rescue-a-cow-that-fell-into-a-swamp-in-kayanna"
published_at: "2022-01-05T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d51e6d0f4f2_006 ETI CLG.jpg"
keywords: []
---

# കായണ്ണയില്‍ ചതുപ്പില്‍ താണ് പോയ പശുവിന് രക്ഷകരായ് ഫയര്‍ഫോഴ്‌സ്

> **Lead Summary:** **പേരാമ്പ്ര:** കായണ്ണബസാറിന് സമീപമുള്ള വയലിലെ ചതുപ്പില്‍ താണ് പോയ പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. മണ്ണാന്‍ കണ്ടി മീത്തല്‍ മുഹമ്മദിന്റെ പശുവിനെയാണ് അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തിയത്.

## Article Content

**പേരാമ്പ്ര:** കായണ്ണബസാറിന് സമീപമുള്ള വയലിലെ ചതുപ്പില്‍ താണ് പോയ പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. മണ്ണാന്‍ കണ്ടി മീത്തല്‍ മുഹമ്മദിന്റെ പശുവിനെയാണ് അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തിയത്.

ചളിയും വെള്ളക്കെട്ടും നിറഞ്ഞ ചതുപ്പില്‍ കഴുത്തോളംതാണ് പശു അപകടാവസ്ഥയിലായപ്പോള്‍ നാട്ടുകാര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

പേരാമ്പ്രയില്‍ നിന്നുമെത്തിയ സേനാഗംങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ ഹോസ്‌ബെല്‍റ്റും റോപ്പും ഉപയോഗിച്ച് പശുവിനെ സുരക്ഷിതമായ് കരയിലെത്തിച്ചു.

സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ. ദിലീപിന്റെ നേത്രത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ എന്‍.എം. ലതീഷ്, പി.ആര്‍. സത്യനാഥ്, കെ. അജേഷ്, എസ്.ആര്‍. സാരംഗ്, വി.കെ. ബാബു എന്നിവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19228/firefighters-rescue-a-cow-that-fell-into-a-swamp-in-kayanna)