---
title: "വാളൂർ കൊലപാതകം; പ്രതിയെ റിമാൻ്റ് ചെയ്തു "
english_title: "Valur Murder; The accused was remanded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192489/valur-murder-the-accused-was-remanded"
published_at: "2024-03-17T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f72568624d5_1_aunu.jpg"
keywords: []
---

# വാളൂർ കൊലപാതകം; പ്രതിയെ റിമാൻ്റ് ചെയ്തു 

> **Lead Summary:** ** പേരാമ്പ്ര : **വാളൂർ കൊലപാതക കേസിൽ അറസ്റ്റിലായ രണ്ടു പേരിൽ ഒരാൾ റിമാൻ്റിൽ. കൊലപാതകം നടത്തിയ സംഭവത്തിൽ പേരാമ്പ്ര പോലീസ് കസ്റ്റഡിയിൽ എടുത്ത മലപ്പുറം കൊണ്ടോട്ടി കാവുങ്ങൽ സ്വദേശി ചെറുപറമ്പ് കോളനിയിൽ നമ്പിലത്ത് മുജീബ് റഹ്മാൻ നെയാണ് പേരാമ്പ്ര കോടതി റിമാൻ്റ് ചെയ്തത്.

## Article Content

** പേരാമ്പ്ര : **വാളൂർ കൊലപാതക കേസിൽ അറസ്റ്റിലായ രണ്ടു പേരിൽ ഒരാൾ റിമാൻ്റിൽ. കൊലപാതകം നടത്തിയ സംഭവത്തിൽ പേരാമ്പ്ര പോലീസ് കസ്റ്റഡിയിൽ എടുത്ത മലപ്പുറം കൊണ്ടോട്ടി കാവുങ്ങൽ സ്വദേശി ചെറുപറമ്പ് കോളനിയിൽ നമ്പിലത്ത് മുജീബ് റഹ്മാൻ നെയാണ് പേരാമ്പ്ര കോടതി റിമാൻ്റ് ചെയ്തത്.

കൊല ചെയ്യപ്പെട്ട യുവതിയുടെ ശരീരത്തിൽ നിന്നും മോഷണം നടത്തിയ സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ സഹായിയായി പ്രവർത്തിച്ച കൊണ്ടോട്ടി ചുണ്ടക്കാട് അബൂബക്കർ (52) നെ ആവശ്യപ്പെടുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഹാജരാവാമെന്ന ഉറപ്പിൻ മേൽ സ്വന്തം ജാമ്യത്തിന് വിട്ടു.

അതി സാഹസികമായാണ് പൊലീസ് കൊലപാതകം നടന്ന് ദിവസങ്ങൾക്കകം പ്രതികളെ പിടികൂടിയത്. മോഷണം നടത്തിയ ആഭരണങ്ങൾ വീണ്ടെടുക്കുന്നതിനായി പ്രതിയുമായി കൊണ്ടോട്ടിയിൽ തെളിവെടുപ്പ് നടത്തിയിരുന്നു.

ഇതിനിടയിലാണ് അബൂബക്കറിനെ കസ്റ്റഡിയിൽ എടുക്കുന്നത്. പ്രതിയെ കൊണ്ടുവന്നതിഞ്ഞ് പേരാമ്പ്ര പൊലീസ് സ്റ്റേഷനിലും പരിസരത്തും നിരവധി ആളുകൾ എത്തിച്ചേർന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192489/valur-murder-the-accused-was-remanded)