---
title: "പക്ഷികള്‍ക്ക് കുടിനീര് ഒരുക്കി ഐഡിയല്‍ പ്രീ പ്രൈമറി സഖ്യം "
english_title: "Ideal pre-primary alliance by preparing drinking water for birds at thodannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192560/ideal-pre-primary-alliance-by-preparing-drinking-water-for-birds-at-thodannur"
published_at: "2024-03-18T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7d45068254_1_chola.jpg"
keywords: []
---

# പക്ഷികള്‍ക്ക് കുടിനീര് ഒരുക്കി ഐഡിയല്‍ പ്രീ പ്രൈമറി സഖ്യം 

> **Lead Summary:** **തോടന്നൂര്‍ :** തോടന്നൂര്‍ എംഎല്‍പി സ്‌കൂളിലെ ചോല ജൈവ വൈവിധ്യ ഉദ്യാനത്തില്‍ ചേക്കേറുന്ന പക്ഷികള്‍ക്ക് കുടിക്കാന്‍ ദാഹജലം ഒരുക്കി ഐഡിയല്‍ പ്രീ പ്രൈമറി സഖ്യം കൂട്ടുകാര്‍.

## Article Content

**തോടന്നൂര്‍ :** തോടന്നൂര്‍ എംഎല്‍പി സ്‌കൂളിലെ ചോല ജൈവ വൈവിധ്യ ഉദ്യാനത്തില്‍ ചേക്കേറുന്ന പക്ഷികള്‍ക്ക് കുടിക്കാന്‍ ദാഹജലം ഒരുക്കി ഐഡിയല്‍ പ്രീ പ്രൈമറി സഖ്യം കൂട്ടുകാര്‍.

വേനല്‍ ചൂട് ശക്തമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മുഴുവന്‍ സഖ്യാംഗങ്ങളുടെയും വീടുകളില്‍ പക്ഷികള്‍ക്കുള്ള കുടിനീര് ഒരുക്കാനും അതിനാവശ്യമായ ' പാത്രങ്ങള്‍ സമാഹരിച്ച് നല്‍കാനും തീരുമാനമെടുത്തു.

പദ്ധതിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ സന്ധ്യാ ഷനില്‍ നിര്‍വ്വഹിച്ചു. കെ ഫൗസിയ, കെ ബിഞ്ചു, റിദ മെഹറിന്‍, അബ്ദുല്‍ ഹാദി, ധീരവ്, ഐബല്‍ റയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192560/ideal-pre-primary-alliance-by-preparing-drinking-water-for-birds-at-thodannur)