---
title: "കടിയങ്ങാട് പാലത്ത് പെരുമ്പാമ്പ് ഉടുമ്പിനെ പിടികൂടി "
english_title: " python udumb was caughtat the Katiangad bridge"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192632/python-udumb-was-caughtat-the-katiangad-bridge"
published_at: "2024-03-18T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f8086fc60eb_1_udumb.jpg"
keywords: []
---

# കടിയങ്ങാട് പാലത്ത് പെരുമ്പാമ്പ് ഉടുമ്പിനെ പിടികൂടി 

> **Lead Summary:** **പേരാമ്പ്ര :** കടിയങ്ങാട് പാലത്ത് പെരുമ്പാമ്പ് ഉടുമ്പിനെ പിടികൂടി. കടിയങ്ങാട് പാലത്ത് പഴയ പാലത്തോട് ചേര്‍ന്ന് പുഴയരികിലാണ് പെരുമ്പാമ്പ് ഉടുമ്പിനെ പിടികൂടിയത്.

## Article Content

**പേരാമ്പ്ര :** കടിയങ്ങാട് പാലത്ത് പെരുമ്പാമ്പ് ഉടുമ്പിനെ പിടികൂടി. കടിയങ്ങാട് പാലത്ത് പഴയ പാലത്തോട് ചേര്‍ന്ന് പുഴയരികിലാണ് പെരുമ്പാമ്പ് ഉടുമ്പിനെ പിടികൂടിയത്.

പുഴയില്‍ ഭക്ഷണം തേടിയെത്തിയ ഉടുമ്പിനെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ഇറങ്ങിയ പെരുമ്പാമ്പ് പിടികൂടുകയായിരുന്നു. ഏറെ നേരത്തെ യുദ്ധത്തിന് ശേഷം പെരുമ്പാമ്പ് ഉടുമ്പിനെ വരിഞ്ഞ് മുറുക്കുകയായിരുന്നു.

അങ്ങാടിയിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധയിലാണ ഇത് പെട്ടത്. ഇപ്പോഴും ഉടുമ്പിനെ വിഴുങ്ങാന്‍ കഴിയാതെ വരിഞ്ഞ് മുറുക്കിയ നിലയിലാണുള്ളത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192632/python-udumb-was-caughtat-the-katiangad-bridge)