---
title: "നൊച്ചാട് രാമല്ലൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക് "
english_title: "Three people were injured in a stray dog ​​attack in Nochad Ramallur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192667/three-people-were-injured-in-a-stray-dog-attack-in-nochad-ramallur"
published_at: "2024-03-18T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f829551cd5b_1_adog.jpg"
keywords: []
---

# നൊച്ചാട് രാമല്ലൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക് 

> **Lead Summary:** പേരാമ്പ്ര: നൊച്ചാട് രാമല്ലൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 1 മണിയോടുകൂടിയാണ് രാമല്ലൂര്‍ കരിങ്ങാറ്റി ക്ഷേത്രത്തിന് സമീപം നായയുടെ ആക്രമണം ഉണ്ടായത്.

## Article Content

പേരാമ്പ്ര: നൊച്ചാട് രാമല്ലൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 1 മണിയോടുകൂടിയാണ് രാമല്ലൂര്‍ കരിങ്ങാറ്റി ക്ഷേത്രത്തിന് സമീപം നായയുടെ ആക്രമണം ഉണ്ടായത്.

പുതിയോട്ടില്‍ മറിയം, അമ്പാളിമീത്തല്‍ ആദര്‍ശ്, ചാത്തോത്ത് വിനോദന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കൈക്ക് കടിയേറ്റ സ്ത്രീയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കുറ്റ്യാടിയിലേക്ക് മാറ്റി. നായയെ പിന്നീട് കാണാന്‍ സാധിച്ചില്ല.

പരീക്ഷാ സമയമായതിനാല്‍ കുട്ടികള്‍ നടന്നു പോകുന്ന സ്ഥലമാണിത് നാട്ടുകാര്‍ ഭീതിയിലാണ്. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ്  ശാരദ പട്ടേരി കണ്ടി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192667/three-people-were-injured-in-a-stray-dog-attack-in-nochad-ramallur)