---
title: "പേരാമ്പ്രയില്‍ നൂറുമേനി കൊയ്ത് രക്തശാലി"
english_title: "Raktasali reaped hundreds of people in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192736/raktasali-reaped-hundreds-of-people-in-perampra"
published_at: "2024-03-18T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f926e034d10_1_koyth2.JPG"
keywords: []
---

# പേരാമ്പ്രയില്‍ നൂറുമേനി കൊയ്ത് രക്തശാലി

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര റൈസ് എന്ന ബ്രാന്‍ഡിന്റെ കീഴില്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ അനശ്വര സ്വയം സഹായ സംഘം വിളയിച്ചെടുത്ത രക്തശാലി നെല്ലിന്റെ കൊയ്ത്തുല്‍സവം പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര റൈസ് എന്ന ബ്രാന്‍ഡിന്റെ കീഴില്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ അനശ്വര സ്വയം സഹായ സംഘം വിളയിച്ചെടുത്ത രക്തശാലി നെല്ലിന്റെ കൊയ്ത്തുല്‍സവം പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ഗ്രാമപഞ്ചായത്തും കൃഷിഭവനും കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയ പരമ്പരാഗത നെല്ല് പ്രോത്സാഹന പദ്ധതിയിലൂടെ രണ്ടര ഏക്കര്‍ സ്ഥലത്ത് വിളയിച്ച രക്തശാലി നെല്ലാണ് വിളവെടുത്തത്.

നമ്മുടെ നാട്ടില്‍ നിന്നും അന്യം നിന്നു പോകുന്ന ഇത്തരം നെല്ലിനങ്ങളെ സംരക്ഷിക്കാനും അവയെ ഒരു പ്രത്യേക ബ്രാന്‍ഡിലൂടെ വിപണിയില്‍ എത്തിച്ചു കര്‍ഷകന് പരമാവധി വില ഉറപ്പാക്കാനുള്ള ഉത്തരം ആശയങ്ങള്‍ വളരെ മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടു.

രണ്ടാംഘട്ടം എന്നോണം പരമ്പരാഗത നെല്ലിനുടെയും മറ്റു പാരമ്പര്യ കൃഷിരീതികളുടെയും സംയോജിതമായ ഫാം ടൂറിസം പദ്ധതിക്കാണ് പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്. കാര്‍ഷിക ഉല്‍പാദനത്തോടൊപ്പം അധിക വരുമാനം കൊണ്ടുവരുന്നതിനു ഇത് കര്‍ഷകനെ സഹായിക്കുമെന്ന് ഭരണസമിതി കണക്കുകൂട്ടുന്നു. ചടങ്ങിന് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീലജ പുതിയെടുത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ പ്രേമന്‍, വിനോദ് തിരുവോത്ത്, പി ജോന, അനശ്വര സംഘം പ്രസിഡണ്ട് രാജന്‍ ഐശ്വര്യ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം റീന സ്വാഗതം പറഞ്ഞ ചടങ്ങിന് കൃഷി ഓഫീസര്‍ എസ്.ഡി അമല്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192736/raktasali-reaped-hundreds-of-people-in-perampra)