---
title: " പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍"
english_title: "Perambra Constituency UDF Election Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192737/udf-will-win-20-out-of-20-seats-in-the-state-muslim-youth-league-state-president-panakkad-syed-munavwarali-shihab-thangal"
published_at: "2024-03-18T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9460621985_1_udf2.JPG"
keywords: []
---

#  പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

> **Lead Summary:**  പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 20ല്‍ 20 സീറ്റും യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

 പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 20ല്‍ 20 സീറ്റും യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ജയിക്കുന്ന സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ആയിരിക്കുമെന്നും വടകര മണ്ഡലത്തിലെ ജനം ഒരുങ്ങിക്കഴിഞ്ഞെന്ന് ഷാഫിക്ക് ലഭിക്കുന്ന പിന്തുണ വ്യക്തമാക്കുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന മോദി സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്നതാവും ഈ തെരഞ്ഞെടുപ്പെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും കേരളത്തില്‍ സിഎഎക്കെതിരേ പ്രസ്താവനയിറക്കുന്ന പിണറായി സമരം ചെയ്യുന്നവര്‍ക്കെതിരേ കേസെടുക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടി.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍, പാറക്കല്‍ അബ്ദുല്ല, എം.എ റസാഖ്, കെ.സി അബു, കെ. ബാലനാരായണന്‍, ടി.ടി ഇസ്മായില്‍, പുന്നക്കല്‍ അഹമ്മദ്, രാജീവ് തോമസ്, സത്യന്‍ കടിയങ്ങാട്, കെ.എ ജോസുകുട്ടി, എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, വി.സി ചാണ്ടി, പി.എം ജോര്‍ജ്, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ടി.പി. ചന്ദ്രന്‍, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, കെ.പി. രാധാകൃഷ്ണന്‍, സി.എച്ച് ഇബ്രാഹിംകുട്ടി, ഇ.വി രാമചന്ദ്രന്‍, കെ.കെ വിനോദന്‍, കെ. മധുകൃഷ്ണന്‍, കെ.പി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി ആര്‍.കെ മുനീര്‍ (ചെയര്‍മാന്‍), ഇ. അശോകന്‍ (ജനറല്‍ കണ്‍വീനര്‍), കെ.എ ജോസുകുട്ടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192737/udf-will-win-20-out-of-20-seats-in-the-state-muslim-youth-league-state-president-panakkad-syed-munavwarali-shihab-thangal)