---
title: "ജൈവ മാലിന്യ സംസ്‌ക്കരണ വേസ്റ്റ് ബിന്‍ വിതരണ ഉദ്ഘാടനം"
english_title: "Inauguration of bio-waste treatment waste bin distribution"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192738/inauguration-of-bio-waste-treatment-waste-bin-distribution"
published_at: "2024-03-18T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f962799d6b1_1_vest.JPG"
keywords: []
---

# ജൈവ മാലിന്യ സംസ്‌ക്കരണ വേസ്റ്റ് ബിന്‍ വിതരണ ഉദ്ഘാടനം

> **Lead Summary:** **ചക്കിട്ടപാറ:** ജൈവ മാലിന്യ സംസ്‌ക്കരണ വേസ്റ്റ് ബിന്‍ വിതരണ ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 2023 - 20 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ച് 800 കുടുംബങ്ങള്‍ക്കാണ് ജൈവ മാലിന്യ സംസ്‌ക്കരണ വേസ്റ്റ് ബിന്‍ വിതരണം ചെയ്തത്.

## Article Content

**ചക്കിട്ടപാറ:** ജൈവ മാലിന്യ സംസ്‌ക്കരണ വേസ്റ്റ് ബിന്‍ വിതരണ ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 2023 - 20 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ച് 800 കുടുംബങ്ങള്‍ക്കാണ് ജൈവ മാലിന്യ സംസ്‌ക്കരണ വേസ്റ്റ് ബിന്‍ വിതരണം ചെയ്തത്.

പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ.സുനില്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ്  ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.

9-ാം വാര്‍ഡ് അംഗം ബിന്ദു സജി, 11-ാം വാര്‍ഡ് കണ്‍വീനര്‍ പി.കെ ബൈജു, സൗജത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192738/inauguration-of-bio-waste-treatment-waste-bin-distribution)