---
title: "അനുവിന്റെ വീട് സന്ദര്‍ശിച്ച് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ "
english_title: "Candidate Shafi Parambil visited Anu's house "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192823/candidate-shafi-parambil-visited-anus-house"
published_at: "2024-03-19T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9347984eb7_1_anuammas.JPG"
keywords: []
---

# അനുവിന്റെ വീട് സന്ദര്‍ശിച്ച് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ 

> **Lead Summary:** **പേരാമ്പ്ര:** വാളൂരില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട കുറുങ്കുടി മീത്തല്‍ അനു എന്ന അംബികയുടെ വീട് സന്ദര്‍ശിച്ച് വടകര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍.

## Article Content

**പേരാമ്പ്ര:** വാളൂരില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട കുറുങ്കുടി മീത്തല്‍ അനു എന്ന അംബികയുടെ വീട് സന്ദര്‍ശിച്ച് വടകര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍.

അനുവിന്റെ കൊലപാതകം മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പട്ടാപകല്‍ ജനവാസ കേന്ദ്രത്തില്‍ വെച്ച് യുവതി കൊല ചെയ്യപ്പെട്ടത് അതീവഗൗരവമായി കാണേണ്ടതുണ്ട്, അനുവിന്റെ കുടുംബത്തിന് നീതി കിട്ടാനും കൊലയാളിക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിന്റെ എല്ലാവിധ ഇടപെടലും നടത്തുമെന്ന് ഷാഫി കുടുംബത്തിന് ഉറപ്പ് നല്‍കി.

അനുവിന്റെ സഹോദരന്‍ സദാനന്ദന്‍, അമ്മ എന്നിവരോടൊപ്പം ഏറെ നേരം സംസാരിച്ചു. എന്റെ മകള്‍ ഏതായാലും നഷ്ട്ടപ്പെട്ടു, ഇനി ഒരു പെണ്‍കുട്ടിക്കും ഈ ഗതി വരരുത്, കണ്ണീര്‍ പൊഴിച്ചു കൊണ്ട് അനുവിന്റെ അമ്മയുടെ തേങ്ങല്‍, കൂടി നിന്നവരെ കണ്ണീരണിയിച്ചു.

കേസിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്ത ഷാഫി കൊല നടന്ന സ്ഥലവും സന്ദര്‍ശിച്ചാണ് മടങ്ങിയത്.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, രാജേഷ് കീഴരിയൂര്‍, നൊച്ചാട് പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ ടി.പി നാസര്‍, കണ്‍വീനര്‍ പി.എം പ്രകാശന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി ദിനേശന്‍, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി ഹമീദ്, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കുഞ്ഞബ്ദുള്ള വാളൂര്‍, പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റഫീഖ് കല്ലോത്ത് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192823/candidate-shafi-parambil-visited-anus-house)