---
title: "സിഎഎക്കെതിരെ ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ചു "
english_title: "Organized Freedom March against CAA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192896/organized-freedom-march-against-caa"
published_at: "2024-03-19T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f979d57f8c2_1_free.JPG"
keywords: []
---

# സിഎഎക്കെതിരെ ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **എടവരാട് യുഡിഎഫ് 62,65,66 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഞ്ഞാളൂര്‍ മുക്ക് മുതല്‍ തൊടുവയില്‍ മുക്ക് വരെ നടത്തിയ കേന്ദ്ര സര്‍ക്കാറിന്റെ സിഎഎ ക്കെതിരായ ഫ്രീഡം മാര്‍ച്ച് എടവരാട് ചേനായില്‍ സമാപിച്ചു.

## Article Content

** പേരാമ്പ്ര: **എടവരാട് യുഡിഎഫ് 62,65,66 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഞ്ഞാളൂര്‍ മുക്ക് മുതല്‍ തൊടുവയില്‍ മുക്ക് വരെ നടത്തിയ കേന്ദ്ര സര്‍ക്കാറിന്റെ സിഎഎ ക്കെതിരായ ഫ്രീഡം മാര്‍ച്ച് എടവരാട് ചേനായില്‍ സമാപിച്ചു.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും അവര്‍ കൊണ്ടുവന്ന വിവേചനപരവും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് യോജിക്കാത്ത പൗരത്വനിയമത്തിനെതിരെ സമരം ചെയ്തവരുടെ പേരില്‍ കേസെടുത്ത കേരളത്തിലെ പിണറായി സര്‍ക്കാരും രണ്ടും ഒരു പോലെയാണെണ് സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.എ. ലത്തീഫ് പ്രസ്ഥാപിച്ചു.

എടവന ദിവാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈ. പ്രസിഡണ്ട് ഓണിയില്‍ മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി. ടി.കെ. കുഞ്ഞമ്മത് ഫൈസി സ്വാഗതവും കെ.പി. ഷമീര്‍ നന്ദിയും പറഞ്ഞു.

മാര്‍ച്ചിന് എടവന ദിവാകരന്‍ നായര്‍, മാടം മണ്ണില്‍ അബ്ദുല്ല, നറക്കമ്മല്‍ ശ്രീധരന്‍, വാളാഞ്ഞി ഇബ്രാഹീം, ടി.കെ. കുഞ്ഞമ്മത് ഫൈസി, ടി.എം ചെക്കോട്ടി, കെ.പി. അമ്മത്, ശശി കൈപ്രം, കെ.പി. സമീര്‍, എ.കെ. ലത്തീഫ്, പി. സൂപ്പി മൗലവി, മുഹമ്മദ് എടവരാട്, ആലിയോട്ട് മജീദ്, ആദിയാട്ട് പത്മജന്‍, കെ.പി. റഫീഖ്, എന്‍. സുബൈര്‍, നാഗത്ത് അമ്മത്, ടി.എന്‍. ബാസിത്, കെ.സി. സഫീര്‍, സി.സി. അഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192896/organized-freedom-march-against-caa)