---
title: "കൊലയ്ക്ക് മുന്‍പും ശേഷവും മുജീബ് സഞ്ചരിച്ച സിസിടിവി ദൃശ്യം "
english_title: "CCTV footage of Mujeeb traveling before and after the murder"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192907/cctv-footage-of-mujeeb-traveling-before-and-after-the-murder"
published_at: "2024-03-19T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9836eb42ad_1_anupp.JPG"
keywords: []
---

# കൊലയ്ക്ക് മുന്‍പും ശേഷവും മുജീബ് സഞ്ചരിച്ച സിസിടിവി ദൃശ്യം 

> **Lead Summary:** **പേരാമ്പ്ര: **വാളൂരില്‍ യുവതിയെ തോട്ടില്‍ മുക്കിക്കൊന്ന കേസില്‍ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യം പുറത്ത്. കൊല നടത്തുന്നതിന് മുന്‍പും അതിനുശേഷവും പ്രതി ബൈക്കില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്.

## Article Content

**പേരാമ്പ്ര: **വാളൂരില്‍ യുവതിയെ തോട്ടില്‍ മുക്കിക്കൊന്ന കേസില്‍ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യം പുറത്ത്. കൊല നടത്തുന്നതിന് മുന്‍പും അതിനുശേഷവും പ്രതി ബൈക്കില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്.

ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാകും. ഹെല്‍മെറ്റ് ധരിച്ചാണ് മുജീബ് റഹ്‌മാന്‍ ബൈക്കോടിച്ചിരുന്നത്. കൊലയ്ക്ക് മുന്‍പ് ബൈക്കില്‍ പോകുമ്പോള്‍ ഇയാളുടെ പാന്റ്  മടക്കിവെച്ചനിലയിലായിരുന്നു. തുടര്‍ന്ന് കൊലയ്ക്ക് ശേഷം ഇയാള്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളില്‍ പാന്റ്സിന്റെ മടക്ക് അഴിച്ചിട്ടിരുന്നതായി കാണാം.

ബൈക്കിന്റെ മുന്നില്‍ ഒരു ബാഗും ഉണ്ടായിരുന്നു. ഈ സമയത്ത് ഇയാളുടെ പാന്റ്‌സ് നനഞ്ഞിരുന്നതായും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കൊല്ലപ്പെട്ട അനു ഒരു ചുവന്ന ബൈക്കില്‍ കയറിപ്പോകുന്നത് കണ്ടതായി നാട്ടുകാര്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. 

കേസില്‍ ഏറെ പ്രധാനപ്പെട്ട ഈ മൊഴി ലഭിച്ചതോടെ ചുവന്ന ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഈ അന്വേഷണത്തിലാണ് കൊലയ്ക്ക് മുന്‍പും ശേഷവും പ്രതി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തത്.

കേസിലെ പ്രതി മുജീബ് റഹ്‌മാനെ കോടതി ചൊവ്വാഴ്ച നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു. ഈ ദിവസങ്ങളില്‍ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുമെന്നും തെളിവെടുപ്പ് നടത്തുമെന്നും പോലീസ് പറഞ്ഞു.

ബൈക്ക് മോഷ്ടിച്ച മട്ടന്നൂരില്‍ ഉള്‍പ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവസമയം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് പറഞ്ഞു.

മുജീബ് റഹ്‌മാന്റെ വീട്ടില്‍നിന്നാണ് ഈ വസ്ത്രങ്ങള്‍ പോലീസ് കണ്ടെത്തിയത്. ഇയാളെ പിടികൂടാനായി പോലീസ് എത്തുമ്പോള്‍ വസ്ത്രങ്ങള്‍ കത്തിച്ചുകളയാന്‍ ഭാര്യ ശ്രമം നടത്തിയിരുന്നെങ്കിലും പൊലീസിന്റെ കൃത്യമായ ഇടപെടല്‍ കാരണം അത് വിഫലമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192907/cctv-footage-of-mujeeb-traveling-before-and-after-the-murder)