---
title: "പേരാമ്പ്ര പട്ടണത്തെ ചെങ്കടലാക്കി കെ.കെ. ശൈലജയുടെ റോഡ് ഷോ"
english_title: " turned Perambra town into a red sea. kk Shailaja's road show"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192985/turned-perambra-town-into-a-red-sea-kk-shailajas-road-show"
published_at: "2024-03-19T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9d1fb3b571_1_ashylaja.JPG"
keywords: []
---

# പേരാമ്പ്ര പട്ടണത്തെ ചെങ്കടലാക്കി കെ.കെ. ശൈലജയുടെ റോഡ് ഷോ

> **Lead Summary:**  **പേരാമ്പ്ര **: പേരാമ്പ്രയില്‍ രണ്ടാം ഘട്ട പര്യടനത്തിന്റെ ഭാഗമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ പട്ടണത്തില്‍ റോഡ് ഷോ നടത്തി. പേരാമ്പ്ര പട്ടണത്തെ ചെങ്കടലാക്കി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ റോഡ് ഷോയില്‍ പങ്കാളികളായി.

## Article Content

 **പേരാമ്പ്ര **: പേരാമ്പ്രയില്‍ രണ്ടാം ഘട്ട പര്യടനത്തിന്റെ ഭാഗമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ പട്ടണത്തില്‍ റോഡ് ഷോ നടത്തി. പേരാമ്പ്ര പട്ടണത്തെ ചെങ്കടലാക്കി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ റോഡ് ഷോയില്‍ പങ്കാളികളായി.

വടകരയുടെ രാഷ്ട്രീയ മണ്ണ് തങ്ങള്‍ക്ക് അനുകൂലമാണെന്നും കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാന്‍ മുന്നണി തയ്യാറാണെന്നുമുളള പ്രഖ്യാപനമായിരുന്നു ഇന്ന് നടന്ന റോഡ് ഷോ.

പേരാമ്പ്ര റസ്റ്റ് ഹൗസ് മുറ്റത്തു നിന്നാരംഭിച്ച റോഡ് ഷോയില്‍ മുത്തുക്കുടകളും വാദ്യഘോഷങ്ങളും വര്‍ണ്ണ ബലൂണുകളുമായി മുന്നണിയിലെ പ്രവര്‍ത്തകര്‍ അണിനിരന്നു.

ഡിജെയുടെ അകമ്പടി യാത്രയിലെ യുവത്വത്തിന് ഹരമേകി. മുന്നണിയിലെ നായകര്‍ റോഡ് ഷോക്ക് നേതൃത്വം നല്‍കി. പട്ടണത്തിന്റെ ഇരുഭാഗങ്ങളിലും തിങ്ങി നിറഞ്ഞ ജനങ്ങളെ അഭിവാദ്യം ചെയ്ത് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ വോട്ടഭ്യര്‍ത്ഥിച്ചു.

ബസ് സ്റ്റാന്റിന് സമീപം റോഡ് ഷോ അവസാനിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരോട് നേരിട്ട് വോട്ടഭ്യര്‍ത്ഥിച്ച് എല്‍ഡിഎഫ് ജയിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തി കാട്ടി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192985/turned-perambra-town-into-a-red-sea-kk-shailajas-road-show)