---
title: "അനു കൊലപാതകം; പ്രതി മുജീബ് റഹ്‌മാനുമായി തെളിവെടുപ്പിന് പൊലീസ് "
english_title: "Anu murder; Police to take evidence with accused Mujeeb Rahman"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193055/anu-murder-police-to-take-evidence-with-accused-mujeeb-rahman"
published_at: "2024-03-20T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa73545a8fd_1_anu22.JPG"
keywords: []
---

# അനു കൊലപാതകം; പ്രതി മുജീബ് റഹ്‌മാനുമായി തെളിവെടുപ്പിന് പൊലീസ് 

> **Lead Summary:** **പേരാമ്പ്ര:** അനു കൊലക്കേസില്‍ ഇന്നും പ്രതി മുജീബ് റഹ്‌മനുമായി തെളിവെടുപ്പ് തുടരും. പ്രതിയെ വൈദ്യപരിശോധനക്കായി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരിക്കയാണ്.

## Article Content

**പേരാമ്പ്ര:** അനു കൊലക്കേസില്‍ ഇന്നും പ്രതി മുജീബ് റഹ്‌മനുമായി തെളിവെടുപ്പ് തുടരും. പ്രതിയെ വൈദ്യപരിശോധനക്കായി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരിക്കയാണ്.

ഉടനെ തന്നെ തെളിവെടുപ്പിനായി കണ്ണൂരേക്ക് കൊണ്ടുപോകാന്‍ സാധ്യയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജനരോഷം കണക്കിലെടുത്ത് കൃത്യം നടത്തിയ വാളൂരിലെ തെളിവെടുപ്പിന്റെ സമയം പിന്നീട് തീരുമാനിക്കും.

നാല് ദിവസത്തെ കസ്റ്റഡിയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. അതിനിടെ പ്രതി മുജീബ് കുറ്റകൃത്യ സാധ്യത തേടി വേറെയെയും സ്ഥലങ്ങളില്‍ എത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

അനുവിനെ കൊലപ്പെടുത്തിയ വാളൂരിന് അടുത്തുള്ള മറ്റു രണ്ടു സ്ഥലങ്ങളില്‍ പ്രതി അന്വേഷണം നടത്തിയിരുന്നതായി ഒരു സ്ത്രീ ഇതുമായി ബന്ധപ്പെട്ട വിവരം പൊലീസിന് നല്‍കി. മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കില്‍ പ്രതി പുലര്‍ച്ചെ 3.30 തോടെയാണ് പുറപ്പെട്ടത്.

രാവിലെ 9.30 യോടെയാണ് വാളൂരില്‍ എത്തിയത്. ഇതിനിടെയുള്ള 6 മണിക്കൂര്‍ സമയം പ്രതി എവിടെയൊക്കെ പോയി എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിനിടയിലുള്ള സ്റ്റേഷനുകളില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല.

അതിനിടെ തലപ്പുഴയിലും മുജീബിനെതിരെ സമാന കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി വ്യക്തമായി. 2019 ല്‍ തലപ്പുഴയില്‍ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനാണ് പ്രതി പിടിയിലായത്.

വാഹനത്തില്‍ തന്ത്രപൂര്‍വ്വം കയറ്റിക്കൊണ്ടുപോയാണ് പ്രതി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിനു പിന്നാലെയായിരുന്നു 2020 തില്‍ മുക്കത്ത് വായോധികക്കെതിരായ ക്രൂരത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193055/anu-murder-police-to-take-evidence-with-accused-mujeeb-rahman)