---
title: "വാളൂര്‍ കൊലപാതകം; പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോയി "
english_title: "Valur Murder; The accused was taken for evidence"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193091/valur-murder-the-accused-was-taken-for-evidence"
published_at: "2024-03-20T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa91d1c374d_1_kolayali.JPG"
keywords: []
---

# വാളൂര്‍ കൊലപാതകം; പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോയി 

> **Lead Summary:** ** പേരാമ്പ്ര : **വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു വധക്കേസിലെ പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി കൊണ്ടുപോയി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ തെളിവെടുപ്പിനായി മലപ്പുറം കൊണ്ടോട്ടിയിലേക്കാണ് പൊലീസ് കൊണ്ടുപോയത്.

## Article Content

** പേരാമ്പ്ര : **വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു വധക്കേസിലെ പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി കൊണ്ടുപോയി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ തെളിവെടുപ്പിനായി മലപ്പുറം കൊണ്ടോട്ടിയിലേക്കാണ് പൊലീസ് കൊണ്ടുപോയത്.

അവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിനു ശേഷം മോഷണം നടത്തിയ ആഭരണങ്ങള്‍ വില്‍ക്കാന്‍ ഏല്പിച്ച സ്ഥലത്തും ബൈക്ക് ഉപേക്ഷിച്ച സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇന്നലെ മട്ടന്നൂരില്‍ ബൈക്ക് മോഷ്ടിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. ജനരോഷം കണക്കിലെടുത്ത് കൃത്യം നടത്തിയ വാളൂരിലെ തെളിവെടുപ്പിന്റെ സമയം പിന്നീട് തീരുമാനിക്കും. നാല് ദിവസത്തെ കസ്റ്റഡിയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന്റെയും പൊലീസ് ഇന്‍സ്പക്ടര്‍ എം.എ സന്തോഷിന്റെയും നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193091/valur-murder-the-accused-was-taken-for-evidence)