---
title: "ക്ഷാമബത്ത കുടിശ്ശിക; പ്രതിഷേധവുമായി കെപിഎസ്ടിഎ "
english_title: "arrears of dearness allowance; KPSTA with protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193113/arrears-of-dearness-allowance-kpsta-with-protest"
published_at: "2024-03-20T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65faa0a4e692c_1_prethishedham.JPG"
keywords: []
---

# ക്ഷാമബത്ത കുടിശ്ശിക; പ്രതിഷേധവുമായി കെപിഎസ്ടിഎ 

> **Lead Summary:** **പേരാമ്പ്ര: **കേരള ഗവണ്‍മെന്റ് ക്ഷാമബത്ത കുടിശ്ശികയുടെ കാര്യത്തില്‍ നടത്തിയ വഞ്ചനക്കെതിരെ പേരാമ്പ്ര സിവില്‍ സ്റ്റേഷന് മുന്നില്‍ കെപിഎസ്ടിഎ പേരാമ്പ്ര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധ പരിപാടി നടത്തി.

## Article Content

**പേരാമ്പ്ര: **കേരള ഗവണ്‍മെന്റ് ക്ഷാമബത്ത കുടിശ്ശികയുടെ കാര്യത്തില്‍ നടത്തിയ വഞ്ചനക്കെതിരെ പേരാമ്പ്ര സിവില്‍ സ്റ്റേഷന് മുന്നില്‍ കെപിഎസ്ടിഎ പേരാമ്പ്ര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധ പരിപാടി നടത്തി.

സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ.കെ .സുരേഷ്, ഫെലിക്‌സ് വി തോമസ്, ചിത്ര രാജന്‍, കെ. സജീഷ്, ജയപ്രകാശ് ബാബു, പി.എം ബഷീര്‍, അലക്‌സാണ്ടര്‍ തോമസ്, എ. വിനോദ് കുമാര്‍, വി.കെ ഷൈലജ, എം സതീശന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193113/arrears-of-dearness-allowance-kpsta-with-protest)