---
title: "എസ്റ്റേറ്റിലെ ജീവനക്കാരനെ മര്‍ദ്ദിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം; ഐഎന്‍ടിയുസി മാര്‍ച്ചും ധര്‍ണ്ണയും നടത്തി"
english_title: "Those who assaulted an employee of the estate should be arrested immediately; A march and a dharna were held in front of the office at Perambra Estate"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19314/those-who-assaulted-an-employee-of-the-estate-should-be-arrested-immediately-a-march-and-a-dharna-were-held-in-front-of-the-office-at-perambra-estate"
published_at: "2022-01-05T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d58b5cdca79_006 ETI CLG.jpg"
keywords: []
---

# എസ്റ്റേറ്റിലെ ജീവനക്കാരനെ മര്‍ദ്ദിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം; ഐഎന്‍ടിയുസി മാര്‍ച്ചും ധര്‍ണ്ണയും നടത്തി

> **Lead Summary:** **പേരാമ്പ്ര : **എസ്റ്റേറ്റിലെ ജീവനക്കാരനെ മര്‍ദ്ദിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഎന്‍ടിയുസി പേരാമ്പ്ര എസ്റ്റേറ്റിലെ ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. 

## Article Content

**പേരാമ്പ്ര : **എസ്റ്റേറ്റിലെ ജീവനക്കാരനെ മര്‍ദ്ദിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഎന്‍ടിയുസി പേരാമ്പ്ര എസ്റ്റേറ്റിലെ ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. 

 യൂണിയന്‍ പ്രസിഡണ്ട് സി.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ജെയിംസ് മാത്യു അധ്യക്ഷനായി. മെംബര്‍ന്മാരായ ജിതേഷ് മുതുകാട്, രാജേഷ് തറവട്ടത്ത,് എം.കെ ബിജു, ജോഷി തോമസ്, ഷീബ ശിവദാസന്‍ , മോഹനന്‍ ചക്കിട്ടപാറ, ജയ്‌മോന്‍, മല്ലിക പ്രസാദ്, എ.സി. സാബു, സുധീഷ് എസ്റ്റേറ്റ്, സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാത്ത പക്ഷം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19314/those-who-assaulted-an-employee-of-the-estate-should-be-arrested-immediately-a-march-and-a-dharna-were-held-in-front-of-the-office-at-perambra-estate)