---
title: "മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ച് വ്യാപാരി വ്യവസായി സംയുക്ത സമര സമിതി "
english_title: "Organized March and Dharna by Traders and Industrialists Joint Strike Committee at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193165/organized-march-and-dharna-by-traders-and-industrialists-joint-strike-committee-at-perambra"
published_at: "2024-03-20T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fac80979808_1_vvs.JPG"
keywords: []
---

# മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ച് വ്യാപാരി വ്യവസായി സംയുക്ത സമര സമിതി 

> **Lead Summary:**  **പേരാമ്പ്ര:** വ്യാപാരി വ്യവസായി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

## Article Content

 **പേരാമ്പ്ര:** വ്യാപാരി വ്യവസായി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

ചെമ്പ്ര റോഡ് ജംഗ്ഷനിലെ മൈതാനത്ത് കാര്‍ഷിക നാഴ്‌സറിയുടെ മറവില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന ഷോപ്പിങ്ങ് മാളിന് അനുമതി നല്‍കാനുള്ള നീക്കത്തിനെതിരെയാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

മാര്‍ച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്‌റ്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

വ്യാപാരി നേതാക്കളായ പി ദാസന്‍, ഒ.പി മുഹമ്മദ്, എന്നിവര്‍ ആശംസകളര്‍പ്പിച് സംസാരിച്ചു. ഷാജു ഹൈലൈറ്റ് സ്വാഗതം പറഞ്ഞ ചടങ്ങിന് അനിത നന്ദിയും പറഞ്ഞു.

സലിം മണവയല്‍, മജീദ് ഊരാളത്ത്, അഹമ്മദ് കോയ, പി.എം ചന്ദ്രന്‍, സന്തോഷ് ഫണ്ണിച്ചര്‍, രേഖ, ടി സോമന്‍, മജീദ് കച്ചിന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193165/organized-march-and-dharna-by-traders-and-industrialists-joint-strike-committee-at-perambra)