---
title: "വാളൂര്‍ കൊലപാതകം; പ്രതിയെ നിര്‍ണ്ണായക തെളിവെടുപ്പിനായി കൊണ്ടുപോകും "
english_title: "Valur Murder; The accused will be taken for the taking of decisive evidence"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193282/valur-murder-the-accused-will-be-taken-for-the-taking-of-decisive-evidence"
published_at: "2024-03-21T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbc04bc6d0d_1_anu22.JPG"
keywords: []
---

# വാളൂര്‍ കൊലപാതകം; പ്രതിയെ നിര്‍ണ്ണായക തെളിവെടുപ്പിനായി കൊണ്ടുപോകും 

> **Lead Summary:** **പേരാമ്പ്ര:** വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു വധക്കേസിലെ പ്രതിയെ നിര്‍ണ്ണായക തെളിവെടുപ്പിനായി കൊണ്ടുപോകും. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കൊണ്ടുപോകും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

## Article Content

**പേരാമ്പ്ര:** വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു വധക്കേസിലെ പ്രതിയെ നിര്‍ണ്ണായക തെളിവെടുപ്പിനായി കൊണ്ടുപോകും. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കൊണ്ടുപോകും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇന്നലെ മലപ്പുറം കൊണ്ടോട്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ ബൈക്ക് മോഷ്ടിച്ച സ്ഥലത്തും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു.

ഇന്ന് കൃത്യം നടത്തിയ സ്ഥലമായ വാളൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും എന്നാണ് അറിയാന്‍ കഴിഞ്ഞത്. അനുവിനെ കണ്ട സ്ഥലം മുതല്‍ കൃത്യം നടന്ന അള്ളിയോറ താഴെ തോട്ടില്‍ വരെ തെളിവെടുപ്പ് നടത്തും. ജനരോഷം കണക്കിലെടുത്ത് വാളൂരിലെ തെളിവെടുപ്പിന്റെ സമയം പിന്നീട് തീരുമാനിക്കും.

കൊലപ്പെടുത്തി എന്ന് പറഞ്ഞതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പ്രതി വെളിപ്പെടുത്തിയിട്ടില്ല. കൃത്യമായ തെളിവ് ലഭിച്ചാല്‍ മാത്രമേ പൊലീസിന് കുറ്റപത്രം നല്‍കാന്‍ കഴിയുകയുള്ളൂ.

പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന്റെയും പൊലീസ് ഇന്‍സ്പക്ടര്‍ എം.എ സന്തോഷിന്റെയും നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോവുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193282/valur-murder-the-accused-will-be-taken-for-the-taking-of-decisive-evidence)