---
title: "ചങ്ങരോത്ത് പാലേരിയില്‍ കാട്ടുപോത്ത് ഇറങ്ങി "
english_title: "A wild buffalo landed at Changaroth Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193311/a-wild-buffalo-landed-at-changaroth-paleri"
published_at: "2024-03-21T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbea454d39f_1_KATTU.JPG"
keywords: []
---

# ചങ്ങരോത്ത് പാലേരിയില്‍ കാട്ടുപോത്ത് ഇറങ്ങി 

> **Lead Summary:** പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തില്‍ പുലിക്ക് പിന്നാലെ കാട്ടുപോത്തുകളും. പാലേരിക്ക് സമീപം തരിപ്പിലോട് ഭാഗത്താണ് ഇന്നലെ രാത്രിയിലും ഇന്ന് കാലത്തുമായി കാട്ടുപോത്തുകളെ കണ്ടത്.

## Article Content

പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തില്‍ പുലിക്ക് പിന്നാലെ കാട്ടുപോത്തുകളും. പാലേരിക്ക് സമീപം തരിപ്പിലോട് ഭാഗത്താണ് ഇന്നലെ രാത്രിയിലും ഇന്ന് കാലത്തുമായി കാട്ടുപോത്തുകളെ കണ്ടത്.

പാലേരി ഒറ്റക്കണ്ടം റോഡില്‍ കണിയാങ്കണ്ടി താഴ ഭാഗത്താണ് ഇന്നലെ രാത്രിയില്‍ ആളുകള്‍ കാട്ടുപോത്തിനെ കണ്ടത്. രാത്രി പത്തരയോടെ ഇതുവഴി വന്ന ബൈക്ക് യാത്രികരായ നാട്ടുകാരാണ് ആദ്യം ഇവയെ കാണുന്നത്.

ഭീമാകാരമായ 2 കാട്ടുപോത്തുകളാണ് ഇവയെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. വാഹനം നിര്‍ത്തി ലൈറ്റ് ഡിമ്മടിച്ചതോടെ സമീപത്തെ വീട്ടുപറമ്പിലേക്ക് പോയതായി ഇവര്‍ പറഞ്ഞു.

തുടര്‍ന്ന് ഇന്ന് കാലത്തും കാട്ടുപോത്തിനെ കാണപ്പെട്ടു. കാലത്ത് പ്രഭാത സഞ്ചാരത്തിന് ഇറങ്ങിയവരാണ് പൂമരം ഭാഗത്ത് കാട്ടുപോത്തിനെ കാണുന്നത്. കാലത്ത് 4.45 ഓടെ സമീപത്തെ വീട്ടിലെ സിസിടിവിയിലും രണ്ട് കാട്ടുപോത്തുകള്‍ റോഡിലൂടെ നടന്ന് പോവുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

കാലത്ത് അഞ്ചരേയാടെ പ്രഭാത സവാരിക്കാര്‍ അഞ്ചരേയാടെ കണ്ട കാത്തുപോത്ത് ആളുകളെ കണ്ടതോടെ തരിപ്പിലോട് പാറ വഴി പുഴ ലക്ഷ്യമാക്കി ഓടിയതായി നാട്ടുകാര്‍ പറഞ്ഞു. പുഴയുടെ മറുകരയിലുള്ള ജാനകികാട്ടിലേക്കാണ് ഇവ പോയതെന്ന് കരുതുന്നു. കാലത്ത് നടക്കാനിറങ്ങുന്നവരും രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193311/a-wild-buffalo-landed-at-changaroth-paleri)