---
title: "പേരാമ്പ്ര മലബാർ റസ്റ്റോറൻ്റ് ഉടമ മണ്ണിൽ മജീദ് അന്തരിച്ചു"
english_title: "Mannil Majeed, owner of Perambra Malabar Restaurant, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193319/mannil-majeed-owner-of-perambra-malabar-restaurant-passed-away"
published_at: "2024-03-21T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbdac06a8fa_1_malabar.JPG"
keywords: []
---

# പേരാമ്പ്ര മലബാർ റസ്റ്റോറൻ്റ് ഉടമ മണ്ണിൽ മജീദ് അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര **: പേരാമ്പ്ര മലബാർ റസ്റ്റോറൻ്റ് ഉടമയും പ്രമുഖ ഹോട്ടൽ ബേക്കറി ബ്രാൻ്റായ എംആർഎ റസ്റ്റോറൻ്റ് ഉടമകളിൽ ഒരാളുമായ പെരിങ്ങത്തൂരിലെ മണ്ണിൽ മജീദ് (എംആര്‍എ മജീദ്, 59) അന്തരിച്ചു.

## Article Content

** പേരാമ്പ്ര **: പേരാമ്പ്ര മലബാർ റസ്റ്റോറൻ്റ് ഉടമയും പ്രമുഖ ഹോട്ടൽ ബേക്കറി ബ്രാൻ്റായ എംആർഎ റസ്റ്റോറൻ്റ് ഉടമകളിൽ ഒരാളുമായ പെരിങ്ങത്തൂരിലെ മണ്ണിൽ മജീദ് (എംആര്‍എ മജീദ്, 59) അന്തരിച്ചു.

ഖബറടക്കം ഇന്ന് ഉച്ചക്ക് 1 മണിക്ക് പെരിങ്ങത്തൂര്‍ പള്ളി ഖബര്‍സ്ഥാനില്‍. രോഗ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെ തൂണേരി വേറ്റുമ്മലിലെ വീട്ടിലായിരുന്നു അന്ത്യം.

എംആർഎ സ്ഥാപനങ്ങളുടെ സ്ഥാപകനായ പരേതനായ എം അബ്ദുല്ലയുടെയും കോവുമ്മൽ നഫീസ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ നന്നാടത്തിൽ ഷാഹിത (പുല്ലൂക്കര ).

മക്കൾ സാജിദ്, ഷാഹിദ്,അബ്ദുല്ല, ഷഹാന, ഷംന, സഹല. മരുമക്കൾ സഫീർ,നസീഫ് , നൈസൽ, മുഫീദ, ഹിബ. സഹോദരങ്ങൾ കുഞ്ഞമ്മത് ഹാജി, അയ്യൂബ്, നിസാർ,ഗദ്ധാഫി, ഉമൈമത്ത്,ഷരീഫ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193319/mannil-majeed-owner-of-perambra-malabar-restaurant-passed-away)