---
title: "റോഡിനു സമീപത്തെ കാട് വെട്ടിമാറ്റി യാത്ര സുഗമമാക്കി സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ "
english_title: "Civil Defense volunteers clear the forest near the road and make the journey easier"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19333/civil-defense-volunteers-clear-the-forest-near-the-road-and-make-the-journey-easier"
published_at: "2022-01-05T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5a87d9c619_WATER MARK.JPG"
keywords: []
---

# റോഡിനു സമീപത്തെ കാട് വെട്ടിമാറ്റി യാത്ര സുഗമമാക്കി സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ 

> **Lead Summary:** **പേരാമ്പ്ര:** വാഹനഡ്രൈവര്‍മാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായ് മാറിയ റോഡിനു സമീപത്തെ കാട് വെട്ടിത്തെളിച്ച് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ മാതൃകയായി.

## Article Content

**പേരാമ്പ്ര:** വാഹനഡ്രൈവര്‍മാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായ് മാറിയ റോഡിനു സമീപത്തെ കാട് വെട്ടിത്തെളിച്ച് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ മാതൃകയായി.

മുളിയങ്ങല്‍ ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂളിന് മുന്‍വശം പേരാമ്പ്ര-കോഴിക്കോട് റോഡില്‍ ഡ്രൈവര്‍മാരുടെ കാഴ്ചയെ മറക്കുന്ന തരത്തില്‍ കാട് വളര്‍ന്ന് അപകടകരമായ അവസ്ഥയിലായിരുന്നു.

വിദ്യാലയത്തിലെത്തുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും യാത്രക്കാര്‍ക്കും വലിയ ഭീഷണിയായ കാട് പേരാമ്പ്ര ഫയര്‍സ്റ്റേഷനു കീഴിലെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരാണ് വെട്ടിമാറ്റിയത്.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സുമേഷ് തിരുവോത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ സതീഷ് കുമാര്‍ അധ്യക്ഷനായി.

പിടിഎ പ്രസിഡണ്ട് വി.പി പവിത്രന്‍, ശശി, സി.ടി കുഞ്ഞിക്കനിയന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഫയര്‍ സേഫ്റ്റി ബീറ്റ് ഓഫീസര്‍ ദിലീപ് കണ്ടോത്ത് സ്വാഗതവും, പോസ്റ്റ് വാര്‍ഡന്‍ മുകുന്ദന്‍ വൈദ്യര്‍ നന്ദിയും പറഞ്ഞു.

ഡെപ്യൂട്ടി വാര്‍ഡന്‍ റാഷിദ്, പ്രദീപന്‍ മാമ്പള്ളി, സൗദ, സുനില്‍, ലതീഷ് ഹരികൃഷ്ണന്‍, പ്രനീഷ് തുടങ്ങിയവര്‍ ക്ലീനിംങ്ങിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19333/civil-defense-volunteers-clear-the-forest-near-the-road-and-make-the-journey-easier)