---
title: "വടകര ലോകസഭ എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍"
english_title: "Vadakara Lok Sabha NDA Election Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193347/vadakara-lok-sabha-nda-election-convention"
published_at: "2024-03-21T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbf1d0ee154_1_akan.JPG"
keywords: []
---

# വടകര ലോകസഭ എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

> **Lead Summary:** ** പേരാമ്പ്ര:** ലോകസഭ മണ്ഡലം എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വടകരയില്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ സമിതി അംഗം സി.കെ പത്മനാഭന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര:** ലോകസഭ മണ്ഡലം എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വടകരയില്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ സമിതി അംഗം സി.കെ പത്മനാഭന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷം പരാജയം സമ്മതിച്ചിരിക്കുകയാണെന്ന് അദേഹം പറഞ്ഞു. കോണ്‍ഗ്രസ്സ് നേതാക്കള്‍ അവരുടെ പരമ്പരാഗത മണ്ഡലം ഉപേക്ഷിച്ച് മറ്റ് മണ്ഡലങ്ങളിലേക്ക് പാലായനം ചെയ്യുന്നത് അവരുടെ പരാജയം സമ്മതിക്കലാണെന്നും ദേശിയ ജനാധിപത്യത്തോട് മല്‍സരിക്കുന്ന ഇന്ത്യാ സഖ്യം അവിശുദ്ധ സംഖ്യമാണ്. ജനകിയ വിഷയത്തില്‍ ഒരു ബദല്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല എന്നും അന്ധമായ മോദി വിരോധമാത്രമാണ് അവരുടെ കൈമുതലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

നൂറ് വര്‍ഷം കൊണ്ട് രാജ്യത്ത് നടപ്പിലാക്കേണ്ട വികസനവിപ്ലവമാണ് പത്ത് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും അതിന്റെ ഉള്ളടക്കം തിരിച്ചറിയാന്‍ മോദി വിരുദ്ധര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദേഹം കുറ്റപ്പെടുത്തി.

തിരത്തെടുപ്പില്‍ എന്‍ഡിഎ പുതുചരിത്രം രചിക്കും. തിരഞ്ഞെടുപ്പില്‍ വികസനമാണ് ചര്‍ച്ച ചെയ്യുന്നത്. കേരളത്തിന് പുറത്ത് സഖ്യമായി മല്‍സരിക്കുന്ന സിപിഎം കോണ്‍ഗ്രസ്സ് നേതാക്കള്‍ സംസ്ഥാനത്തും സഖ്യമായി മല്‍സരിക്കാന്‍ തയ്യാറാവണം. രാമ മന്ത്രവും കൃഷ്ണ തന്ത്രവുമാണ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടേതെന്ന് സി.കെ പത്മനാഭന്‍ ഓര്‍മ്മിപ്പിച്ചു.

പുതിയ സ്റ്റാന്റില്‍ നിന്ന് ആയിരങ്ങള്‍ അണിനിരന്ന റോഡ് ഷോ നഗരം ചുറ്റിയതിന് ശേഷം വടകര ടൗണ്‍ ഹാളില്‍ സമാപിച്ചു. കെ.പി ശ്രീശന്‍ അധ്യക്ഷത വഹിച്ചു. പത്മജ വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.

സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണന്‍, വി.കെ സജീവന്‍, പി രഘുനാഥ്, എന്‍ ഹരിദാസ്, എം മോഹനന്‍, ബാബു പൂതംപാറ, സന്തോഷ് കാളിയത്ത്, രാജന്‍ ചൈത്രം , കുമാരന്‍, കെ. രാഘവന്‍, രാമദാസ് മണലേരി, ടി,കെ പ്രഭാകരന്‍, പി.പി മുരളി, സത്യപ്രകാശ്, എം.പി സുമേഷ്, പൈലി വിധ്യാര്‍, സി.പി സംഗിത, എം.പി രാജന്‍, വി.കെ ജയന്‍, വി സത്യന്‍, വിജയബാബു, വിഷ്ണു ' പത്മിനി, ഇ മനിഷ്, ഇയേഷ്, ധനഞ്ജയന്‍, വിജയലക്മി, ജൂബിന്‍ ബാലകൃഷ്ണന്‍, മധുപുഴയരികത്ത്, ഇ.പി. ബിജു, പി.പി വ്യാസന്‍, എം.സി അനിഷ്, രജിത ദേവി, കെ.ഇ അജി, ഹരി മോഹന്‍, രത്‌നാകരന്‍, കെ ദിലിപ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193347/vadakara-lok-sabha-nda-election-convention)