---
title: "വാളൂര്‍ കൊലപാതകം; അല്പ സമയത്തിനകം പ്രതിയെ തെളിവെടുപ്പിന് എത്തിക്കും "
english_title: "Valur Murder; The accused will be brought for evidence shortly"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193374/valur-murder-the-accused-will-be-brought-for-evidence-shortly"
published_at: "2024-03-21T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc0a6b2886e_1_avaloor.JPG"
keywords: []
---

# വാളൂര്‍ കൊലപാതകം; അല്പ സമയത്തിനകം പ്രതിയെ തെളിവെടുപ്പിന് എത്തിക്കും 

> **Lead Summary:** ** പേരാമ്പ്ര: **വാളൂരിലെ കൊലക്കേസിലെ പ്രതിയെ അല്പ സമയത്തിനകം തെളിവെടുപ്പിന് എത്തിക്കും. 100 കണക്കിന് ആളുകളും വന്‍ പൊലീസ് സന്നാഹവും ഇവിടെ നിലയുറപ്പിച്ചിരിക്കയാണ്.

## Article Content

** പേരാമ്പ്ര: **വാളൂരിലെ കൊലക്കേസിലെ പ്രതിയെ അല്പ സമയത്തിനകം തെളിവെടുപ്പിന് എത്തിക്കും. 100 കണക്കിന് ആളുകളും വന്‍ പൊലീസ് സന്നാഹവും ഇവിടെ നിലയുറപ്പിച്ചിരിക്കയാണ്.

നിര്‍ണ്ണായക തെളിവെടുപ്പിനായാണ് പ്രതിയെ കൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നത്. അനുവിനെ കണ്ട സ്ഥലം മുതല്‍ കൃത്യം നടന്ന അള്ളിയോറ താഴെ തോട്ടില്‍ വരെ തെളിവെടുപ്പ് നടത്തും.

ഇന്നലെ മലപ്പുറം കൊണ്ടോട്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ ബൈക്ക് മോഷ്ടിച്ച സ്ഥലത്തും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193374/valur-murder-the-accused-will-be-brought-for-evidence-shortly)