---
title: "പഠന മികവിന്റെ നേര്‍കാഴ്ചയുമായി ജിഎല്‍പി സ്‌കൂള്‍ ചങ്ങരോത്ത് "
english_title: "GLP School Changaroth with a glimpse of learning excellence"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193379/glp-school-changaroth-with-a-glimpse-of-learning-excellence"
published_at: "2024-03-21T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc182545ded_1_pccc.JPG"
keywords: []
---

# പഠന മികവിന്റെ നേര്‍കാഴ്ചയുമായി ജിഎല്‍പി സ്‌കൂള്‍ ചങ്ങരോത്ത് 

> **Lead Summary:** **ചങ്ങരോത്ത്: **പഠന മികവിന്റെ നേര്‍ക്കാഴ്ചയുമായി ചങ്ങരോത്ത് ജിഎല്‍പി സ്‌കൂള്‍. പിടിഎ പ്രസിഡന്റ് പ്രകാശന്‍ വേങ്ങേരി ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി റിതിക സന്തോഷ് അധ്യക്ഷത വഹിച്ചു.

## Article Content

**ചങ്ങരോത്ത്: **പഠന മികവിന്റെ നേര്‍ക്കാഴ്ചയുമായി ചങ്ങരോത്ത് ജിഎല്‍പി സ്‌കൂള്‍. പിടിഎ പ്രസിഡന്റ് പ്രകാശന്‍ വേങ്ങേരി ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി റിതിക സന്തോഷ് അധ്യക്ഷത വഹിച്ചു.

സിയ ജയ്‌സം അവതാരികയായി.  അനുലക്ഷ്മി, കല്‍ഹാര, ആന്‍സിയ, ആര്‍ദ്ര, ആല്‍ഫിന്‍, വസുദേവ്, മിന്‍ഹാജ് എന്നിവര്‍ സംസാരിച്ചു. എസ്.എസ് ഇഷാര സ്വാഗതം പറഞ്ഞ ചടങ്ങില്‍ റിസ മറിയം നന്ദിയും പറഞ്ഞു.

പ്രധാനാധ്യാപകന്‍ എം.കെ. പ്രദീപന്റെ നേതൃത്വത്തില്‍ അധ്യാപകരായ സുനില്‍ അബ്രഹാം, വി രജിത എന്നിവര്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കി. ഉദ്ഘാടന ചടങ്ങിനു ശേഷം സ്‌കൂളില്‍ പഠന മികവുകളുടെ പ്രദര്‍ശനം നടന്നു. പരിപാടിയില്‍ രക്ഷിതാക്കളുടെ സാന്നിധ്യം ശ്രദ്ദേയമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193379/glp-school-changaroth-with-a-glimpse-of-learning-excellence)