---
title: "കിലോക്ക് 40 രൂപ നിരക്കില്‍ പച്ചതേങ്ങ സംഭരിക്കണം: അഖിലേന്ത്യ കിസാന്‍ സഭാ "
english_title: "Civil Defense volunteers clear the forest near the road and make the journey easier"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19338/civil-defense-volunteers-clear-the-forest-near-the-road-and-make-the-journey-easier"
published_at: "2022-01-05T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5af6739ca6_WATER MARK.JPG"
keywords: []
---

# കിലോക്ക് 40 രൂപ നിരക്കില്‍ പച്ചതേങ്ങ സംഭരിക്കണം: അഖിലേന്ത്യ കിസാന്‍ സഭാ 

> **Lead Summary:** **പേരാമ്പ്ര**: കര്‍ഷകരില്‍ നിന്നും പച്ചതേങ്ങ കിലോക്ക് 40 രൂപ നിരക്കില്‍ സംഭരിക്കാന്‍ നാഫെഡ്, കേരഫെഡ്, നാളികേര വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ ഏജന്‍സികള്‍ ദ്രുതഗതിയില്‍ നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യ കിസാന്‍ സഭാ പേരാമ്പ്ര മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര**: കര്‍ഷകരില്‍ നിന്നും പച്ചതേങ്ങ കിലോക്ക് 40 രൂപ നിരക്കില്‍ സംഭരിക്കാന്‍ നാഫെഡ്, കേരഫെഡ്, നാളികേര വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ ഏജന്‍സികള്‍ ദ്രുതഗതിയില്‍ നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യ കിസാന്‍ സഭാ പേരാമ്പ്ര മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

മലയോര മേഖലയിലെ വന്യമൃഗശല്യം തടയാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.

ഒ.ടി രാജന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ നാരായണക്കുറുപ്പ്, സി.പി.ഐ മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത്, എ.കെ ചന്ദ്രന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ശശി കിഴക്കന്‍ പേരാമ്പ്ര, വിനോദ് തിരുവോത്ത് എന്നിവര്‍ സംസാരിച്ചു.

കെ.വി നാരായണന്‍ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ (പ്രസിഡന്റ്), ടി.കെ രവി കായണ്ണ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19338/civil-defense-volunteers-clear-the-forest-near-the-road-and-make-the-journey-easier)