---
title: "ഈസ്റ്റര്‍ നോമ്പാചരണത്തിന്റെ ഭാഗമായി കുളത്തുവയല്‍ തീര്‍ത്ഥാടനം സംഘടിപ്പിച്ചു"
english_title: "Kulathuvayal Pilgrimage was organized as part of Easter Lent"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193509/kulathuvayal-pilgrimage-was-organized-as-part-of-easter-lent"
published_at: "2024-03-22T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd158765703_1_kurishu.JPG"
keywords: []
---

# ഈസ്റ്റര്‍ നോമ്പാചരണത്തിന്റെ ഭാഗമായി കുളത്തുവയല്‍ തീര്‍ത്ഥാടനം സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** ഈസ്റ്റര്‍ നോമ്പാചരണത്തിന്റെ ഭാഗമായി കുളത്തുവയല്‍ തീര്‍ത്ഥാടനം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** ഈസ്റ്റര്‍ നോമ്പാചരണത്തിന്റെ ഭാഗമായി കുളത്തുവയല്‍ തീര്‍ത്ഥാടനം സംഘടിപ്പിച്ചു.

ഈസ്റ്ററിനു (ഓശാന, പെസഹാ വ്യാഴം, ദുഃഖ വെള്ളി) മുന്നോടിയായുള്ള 50 ദിന നോമ്പാചരണത്തിന്റെ ഭാഗമായി ബിഷപ്പ്മാര്‍ റെമിജിയോസ് ഇഞ്ചനാനിയലിന്റെ നേതൃത്വത്തിലാണ് കുളത്തുവയല്‍ തീര്‍ത്ഥാടനം സംഘടിപ്പിച്ചത്.

ഇന്നലെ രാത്രി 10 നു താമരശേരി കത്തീഡ്രല്‍ പള്ളിയില്‍ നിന്നാരംഭിച്ച (നാല്‍പ്പതാം വെള്ളി) കുരിശിന്റെ വഴി, കട്ടിപ്പാറ തലയാട് കല്ലാനോട് കൂരാച്ചുണ്ട് കേളോത്ത് വയല്‍ റൂട്ടില്‍ കാല്‍ നടയായി സഞ്ചരിച്ച് ഇന്നു രാവിലെ 8 നു കുളത്തു വയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം പള്ളിയില്‍ എത്തിച്ചേര്‍ന്നു.

നൂറ് കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഇതിന്റെ ഭാഗമായി മരുതോങ്കരയില്‍ നിന്നു ഇന്നു പുര്‍ച്ചെ നാലിനു പുറപ്പെട്ട് ചെമ്പനോട പെരുവണ്ണാമൂഴി ചക്കിട്ടപാറ വഴി കുളത്തു വയലിലേക്ക് മറ്റൊരു കുരിശിന്റെ വഴി യാത്രയും പ്രദേശത്തെ ഇടവകളിലെ വികാരിമാരുടെ നേതൃത്യത്തില്‍ സംഘടിപ്പിച്ചു.

ഇരു യാത്രകളും എത്തിയതിന് ശേഷം പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനകളും - നേര്‍ച്ച (സസ്യ) ഭക്ഷണവും. ഞായറാഴ്ച ഓശാന (കുരുത്തോല ) ആചരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193509/kulathuvayal-pilgrimage-was-organized-as-part-of-easter-lent)