---
title: "റെസിഡന്‍സ് അസോസിയേഷന്‍  വാര്‍ഷിക പൊതുയോഗം "
english_title: "The Residence Association organized its 4th Annual General Meeting   Organized Annual General Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193518/the-residence-association-organized-its-4th-annual-general-meeting-organized-annual-general-meeting"
published_at: "2024-03-22T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd439f1a663_1_koothali.JPG"
keywords: []
---

# റെസിഡന്‍സ് അസോസിയേഷന്‍  വാര്‍ഷിക പൊതുയോഗം 

> **Lead Summary:** കോഴിക്കോട് : കൂത്താളി ഗ്രാമപഞ്ചായത്ത് ആശാരി മുക്ക് റെസിഡന്‍സ് അസോസിയേഷന്‍ നാലാം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. ആശാരി മുക്കില്‍ ഹൈമാസ് ലൈറ്റും, അക്ഷയ കേന്ദ്രവും അനുവദിക്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

കോഴിക്കോട് : കൂത്താളി ഗ്രാമപഞ്ചായത്ത് ആശാരി മുക്ക് റെസിഡന്‍സ് അസോസിയേഷന്‍ നാലാം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. ആശാരി മുക്കില്‍ ഹൈമാസ് ലൈറ്റും, അക്ഷയ കേന്ദ്രവും അനുവദിക്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി.എം. അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എ.കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. പി. സന്തോഷ്, ടി.പി ജിജിലന്‍, സി.എച്ച്. രാഘവന്‍, അത്തോളി രാഘവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

റെസിഡന്‍സ് അസോസിയേഷന്‍ സ്വരൂപിച്ച കസേര, മേശ, ടാര്‍പോളിന്‍, കെറ്റില്‍, ബോഡി സ്ട്രെച്ചര്‍ടേബിള്‍ എന്നിവയുടെ സമര്‍പ്പണവും നടന്നു.

സുരേഷ് മൊട്ടമ്മല്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഷെര്‍ളി സുരേഷ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സെക്രട്ടറി കെ. ശ്രീലന്‍, പ്രസിഡണ്ട് കെ. ഷംന ബാബു, ജോ. സെക്രട്ടറി കെ.എം. വിജയന്‍, വൈസ് പ്രസിഡന്റ് എം.എം. വേണു, ഖജാന്‍ജി പി. ബാബു എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193518/the-residence-association-organized-its-4th-annual-general-meeting-organized-annual-general-meeting)