---
title: "വാളൂര്‍ കൊലപാതകം; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും "
english_title: "Valur Murder; The accused will be produced in court today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193526/valur-murder-the-accused-will-be-produced-in-court-today"
published_at: "2024-03-22T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd1ee857261_1_anu22.JPG"
keywords: []
---

# വാളൂര്‍ കൊലപാതകം; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും 

> **Lead Summary:** പേരാമ്പ്ര: വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു കൊലക്കേസിലെ പ്രതിയായ കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത്‌ മുജീബ് റഹ്‌മാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

## Article Content

പേരാമ്പ്ര: വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു കൊലക്കേസിലെ പ്രതിയായ കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത്‌ മുജീബ് റഹ്‌മാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

കഴിഞ്ഞ 19 (ചൊവ്വ) ന് അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് കോടതി പ്രതിയെ പൊലീസിന് കൈമാറിയത്. 4 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. അന്വേഷണ സംഘം ഇന്ന് ഉച്ചയോടെ മുജീബ് റഹ്‌മാനെ കോടതിയില്‍ ഹാജരാക്കും.

ഇന്നലെ പ്രതിയെ തെളിവെടുപ്പിന് വാളൂരിലെത്തിച്ചിരുന്നു. പ്രതിയെ കൊണ്ടുവന്നാല്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രകോപനവും ഉണ്ടാവില്ലെന്ന് നാട്ടുകാരുടെ ഉറപ്പ് ലഭിച്ച ശേഷമാണ് പ്രതിയെ എത്തിച്ചത്. എന്നാല്‍ പ്രതിയെ കണ്ടതോടെ ജനങ്ങളുടെ നിയന്ത്രണം നഷ്ടമായി.

പ്രതിയെ ബസില്‍ നിന്നും പൊലീസ് പുറത്തേക്ക് ഇറക്കിയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെ കൂക്കിവിളിച്ചും ചീത്തവിളിച്ചുമാണ് എതിരേറ്റത്. ചീത്ത വിളിയോടെ തുടങ്ങിയ ആക്രോശം കല്ലേറിലേക്ക് മാറിയപ്പോള്‍ പ്രതിയെ ഉടന്‍ പൊലീസ് വാഹനത്തിലേക്ക് കയറ്റി രക്ഷിക്കുകയിരുന്നു. ജനങ്ങളെ നിയന്ത്രിക്കാനായി പൊലീസ് നന്നേ പാടുപെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193526/valur-murder-the-accused-will-be-produced-in-court-today)