---
title: "വിദ്യാരംഗം കോഡിനേറ്റര്‍ അവാര്‍ഡ് വി.എം. അഷറഫിന് "
english_title: "Vidyarangam Coordinator Award V.M. Ashraf"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193557/vidyarangam-coordinator-award-vm-ashraf"
published_at: "2024-03-22T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd340852238_1_ash.JPG"
keywords: []
---

# വിദ്യാരംഗം കോഡിനേറ്റര്‍ അവാര്‍ഡ് വി.എം. അഷറഫിന് 

> **Lead Summary:** **പേരാമ്പ്ര: **പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറ്റ് കോഴിക്കോടിന്റെ വിദ്യാരംഗം പ്രഥമ പുരസ്‌കാരം പേരാമ്പ്ര ഉപജില്ലക്ക് ലഭിച്ചു. ജില്ലയിലെ മികച്ച വിദ്യാരംഗം കോഡിനേറ്റര്‍ അവാര്‍ഡ് പേരാമ്പ്ര ഉപജില്ലാ കോഡിനേറ്ററായി വി.എം. അഷറഫിനെ തിരഞ്ഞെടുത്തു.

## Article Content

**പേരാമ്പ്ര: **പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറ്റ് കോഴിക്കോടിന്റെ വിദ്യാരംഗം പ്രഥമ പുരസ്‌കാരം പേരാമ്പ്ര ഉപജില്ലക്ക് ലഭിച്ചു. ജില്ലയിലെ മികച്ച വിദ്യാരംഗം കോഡിനേറ്റര്‍ അവാര്‍ഡ് പേരാമ്പ്ര ഉപജില്ലാ കോഡിനേറ്ററായി വി.എം. അഷറഫിനെ തിരഞ്ഞെടുത്തു.

പതിനേഴ് ഉപജില്ലയില്‍ നിന്നും ജനുവരി 31 വരെ ഉപജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് നല്‍കുകയും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ , ഡയറ്റ് പ്രിന്‍സിപ്പാള്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് തീരുമാനിച്ചത്. മികച്ച റിപ്പോര്‍ട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് (ഡി.ജി.ഇ) കൈമാറും.

വായന പോഷണ പരിപാടികള്‍, വായന സദസ്സ്, അറിവരങ്ങ് അക്ഷര യാത്ര, ലൈബ്രറി പ്രവര്‍ത്തനം പുസ്തക പയറ്റ് സാംസ്‌കാരിക യാത്ര, സര്‍ഗോത്സവം, (എല്‍.പി.വിഭാഗം) സെമിനാറുകള്‍ തുടങ്ങിയ തനത് പരിപാടികള്‍ ഉപജില്ല തലത്തില്‍ നടത്തുകയും, വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കാളിത്തം നല്‍കി സംഘടിപ്പിച്ചു. സ്‌കൂള്‍ തലത്തില്‍ ഓരോ മാസവും നടത്തേണ്ട പരിപാടികളെ കുറിച്ചുള്ള പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി നല്‍കി.

സ്‌കൂള്‍ തലത്തില്‍ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മികച്ച സ്‌കൂളുകള്‍ക്ക് സമ്മാനം നല്‍കിയിരുന്നു. ഉപജില്ലയില്‍ കുട്ടികളുടെ വായന ശീലം വര്‍ധിപ്പിക്കാനും സാഹിത്യാഭിരുചി വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി മാതൃകാ പ്രവര്‍ത്തനം നടത്തിയതിനുള്ള അംഗീകാരമാണ് ഉപജില്ലക്കും കോഡിനേറ്റര്‍ വി.എം. അഷറഹിനും ലഭിച്ചത്.

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മലയാളം അധ്യാപകനായ വി.എം. അഷറഫിന് ഇത് രണ്ടാം തവണയാണ് മികച്ച കോഡിനേറ്റര്‍ അവാര്‍ഡ് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193557/vidyarangam-coordinator-award-vm-ashraf)