---
title: "ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍"
english_title: "National Agricultural Workers Federation to disburse welfare pension arrears"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193618/national-agricultural-workers-federation-to-disburse-welfare-pension-arrears"
published_at: "2024-03-22T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd76d3ac941_1_ktf.JPG"
keywords: []
---

# ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍

> **Lead Summary:** ** പേരാമ്പ്ര: **ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര: **ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കര്‍ഷക തൊഴിലാളികളടക്കം പാവപ്പെട്ട ജനങ്ങളുടെ പെന്‍ഷന്‍ കുടിശ്ശിക സംഖ്യ ഉടന്‍ വിതരണം ചെയ്യണമെന്നും, ഇപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുന്ന ഒരു തവണത്തെ പെന്‍ഷന്‍ പലര്‍ക്കും 1400 രൂപയാണ് നല്‍കി വരുന്നതെന്നും പാവപെട്ട ആളുകള്‍ ഇതു കാരണം വളരെ മാനസിക പ്രായസ്സ മനുഭവിക്കുന്നവെന്നും ഇത് ക്ലിയറാക്കി കുടിശ്ശിക മുഴുവന്‍ പെരുന്നാള്‍ ദിനത്തിന് മുന്‍പ് കൊടുത്തു തീര്‍ക്കണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡണ്ട് മഹിമ രാഘവന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. രാധാകൃഷ്ണന്‍ ഉദ്ഘടനം ചെയ്തു.

ജനാധിപത്യവും, മതേതരത്വവും കാത്തു സൂക്ഷിക്കന്‍ യു ഡി എഫ് സ്റ്റാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ ഡികെടിഎഫിന്റെ മുഴുവന്‍ നേതാക്കളും, പ്രവര്‍ത്തകരും രംഗത്ത് ഇറങ്ങണമെന്നു യോഗം തീരുമാനിച്ചു.

യു.കെ. അശോകന്‍, വി. കുഞ്ഞികേളപ്പന്‍, പെരുമ്പാട്ട് അശോകന്‍, സത്യന്‍ കല്ലോട്, എ ഗോവിന്ദന്‍ നൊച്ചാട്, കരുണാകരന്‍ ചങ്ങാരോത്ത്, ഹരിദാസന്‍ പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193618/national-agricultural-workers-federation-to-disburse-welfare-pension-arrears)